പ്രതിരോധ, സുരക്ഷാ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയായി ഇന്ത്യയും സ്വീഡനും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്വേനും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തെപ്പറ്റി ചര്‍ച്ച നടത്തിയത്. സ്വീഡിഷ് പ്രതിരോധ കമ്പനിയായ ‘സാബ് (SAAB)’ നിര്‍മ്മിക്കുന്ന അത്യാധുനിക യുദ്ധവിമാനം ഇന്ത്യയില്‍ ‘മേയ്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായി നിര്‍മ്മിക്കാന്‍ സ്വീഡന് താല്പര്യമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രൈപ്പെന് എന്ന് പേരുള്ള ഈ യുദ്ധവിമാനം ലോകത്തില്‍ വെച്ച് തന്നെ ഏറ്റവും നല്ല യൂദ്ധവിമാനങ്ങളിലൊന്നാണ്. പ്രതിരോധം കൂടാതെ സുരക്ഷാ മേഖലയിലും സ്വീഡനുമായുള്ള സഹകരണം വര്‍ധിപ്പിക്കും. സൈബര്‍ സുരക്ഷ ഇതിലെ ഒരു പ്രധാന മേഖലയാണ്.
ഇതുകൂടാതെ, വ്യാപാരം, വിദേശ നിക്ഷേപം, എന്നീ മേഖലകളിലും ഇന്ത്യയും സ്വീഡനും ഒന്നിച്ച് പ്രവര്‍ത്തിക്കും.
Discussion about this post