ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിരോധ എക്സിബിഷനില്‍ ഇന്ത്യന്‍ സേനയ്ക്ക് എത്തിപ്പെടാനാവാത്ത ഒരു സ്ഥലവുമില്ലായെന്ന് തെളിയിച്ചിരിക്കുകയാണ് വ്യോമസേന. അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ട്സ് (എ.എല്‍.ജി) ഉപയോഗിച്ച് ദുര്‍ഘടമായ സ്ഥലങ്ങളില്‍ പോലും വിമാനങ്ങളും മറ്റും എത്തിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് വ്യോമസേന.
വിമാനങ്ങള്‍ക്ക് താഴെയിറങ്ങാന്‍ മനുഷ്യനിര്‍മ്മിതമായ ലാന്‍ഡിംഗ് സ്ട്രിപ്പുകളെയാണ് അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ട്സ് എന്ന് വിളിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇവയെ തയ്യാറാക്കാന്‍ കഴിയും. ഇതുപയോഗിച്ച് റോഡ്, റെയില്‍ എന്നിവയുപയോഗിച്ച് എത്തിപ്പെടാന്‍ സാധിക്കാത്ത് സ്ഥലങ്ങളെപ്പൊലും ഒരു സൈനിക താവളമായി മാറ്റാന്‍ സാധിക്കും. എ.എല്‍.ജി ഉപയോഗിക്കുന്നതിന്റെ പ്രദര്‍ശനമാണ് ഗഗന് ശക്തിയില്‍ നടന്നത്. വിന്ധ്യാ പര്‍വ്വതി നിരയിലും അരുണാചല്‍ പ്രദേശിലെ വലോങ്ങിലുമാണ് പ്രദര്‍ശനം നടന്നത്.
ഇടുങ്ങിയ ലാന്‍ഡിംഗ് സ്ട്രിപ്പുകളാണ് എ.എല്‍.ജിക്കുള്ളത്. കൂടാതെ പ്രതികൂല കാലാവസ്ഥയും ഇവിടെ വിമാനങ്ങള്‍ ഇറക്കുന്നതിന് തടസ്സമാണ്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേനാ സൈനികര്‍ ഈ തടസ്സങ്ങളെല്ലാം മറികടന്നാണ് എ.എല്‍.ജികള് ഉപയോഗിച്ചത്.
Discussion about this post