മലയാളിയായതുകൊണ്ടാണോ ജസ്റ്റിസ് കെ.എം ജോസഫിനെ പരിഗണിക്കാത്തതെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനു മറുപടി നല്കി കേന്ദ്രനിയമ രവിശങ്കര്‍ പ്രസാദ്. രാജ്യത്തെ മൂന്ന് ഹൈക്കോടതികളില്‍ മലയാളികളാണ് ചീഫ് ജസ്റ്റിസുമാര്‍. സുപ്രീം കോടതിയില്‍ കേരളത്തിന് മതിയായ പ്രാതിനിധ്യമുണ്ട്. എന്നാല്‍ ഏഴ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ പ്രാതിനിധ്യമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ചീഫ് ജസ്റ്റിസ് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. എസ്.സി/എസ്.ടി പ്രാതിനിധ്യം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സീനിയോറിറ്റിയില്‍ 12ാം
സ്ഥാനത്തും രാജ്യത്തെ ജഡ്ജിമാരുടെ സീനിയോറി പട്ടികയില്‍ 45ാം സ്ഥാനത്തുമാണ് ജസ്റ്റിസ് കെ.എം ജോസഫെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശുപാര്‍ശ പുനഃപരിശോധിക്കാന്‍ കൊളീജിയത്തോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം മറ്റു ജഡ്ജിമാരേക്കാള്‍ പിന്നിലാണ്. സീനിറിയോറിറ്റിയും അര്‍ഹതയും പരിഗണിക്കാതെയാണ് അദ്ദേഹത്തെ ശുപാര്‍ശ ചെയ്തതെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
Discussion about this post