തിരുവനന്തപുരം :സംസ്ഥാന ധനമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മിറ്റിയോഗം കോവളത്ത് ആരംഭിച്ചു. 15 സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങള്‍ ഉള്‍പ്പെടെ 30 സംസ്ഥാനങ്ങളില്‍നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്തു മണിക്ക് കോവളം ലീലാ ഹോട്ടലില്‍ ആരംഭിച്ച യോഗത്തില്‍ ധനമന്ത്രി കെ.എം. മാണി അധ്യക്ഷത വഹിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തെ അഭിസംബോധന ചെയ്യും.
മന്ത്രി കെ.എം. മാണി ചെയര്‍മാനായി ചുമതലയേറ്റശേഷം നടക്കുന്ന ആദ്യ എംപവേര്‍ഡ് കമ്മിറ്റിയോഗമാണിത്. ചരക്കുസേവന നികുതി ബില്‍ നടപ്പാക്കും മുമ്പു സംസ്ഥാനങ്ങള്‍ തമ്മിലും സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലും സമവായം ഉണ്ടാകേണ്ട വിഷയങ്ങളാണ് യോഗത്തിന്റെ മുഖ്യ അജന്‍ഡ. ചരക്കുസേവന നികുതിയിലൂടെ രാജ്യത്തിനു വന്‍ സാമ്പത്തികനേട്ടം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി കെ.എം. മാണി പറഞ്ഞു.
Discussion about this post