തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തന്റേതായി ഫെയ്സ്ബുക്കില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ആരോ എഡിറ്റ് ചെയ്ത ചിത്രമാണെന്ന് സംവിധായകനും നടനുമായ മേജര്‍ രവി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
തൃശ്ശൂര്‍ പൂരത്തിന് ആശംസകള്‍ നേര്‍ന്ന് മേജര്‍ രവി ഫേസ് ബുക്കില്‍ ഒരു കുറിപ്പും ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. അതിലെ ഒരു ഭാഗം എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇന്നലെ മുതല്‍ ഇതുയര്‍ത്തി പിടിച്ച് സിനിമാ ഗ്രൂപ്പുകളിലും രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്ന ഗ്രൂപ്പുകളിലും മേജര്‍ രവിയെ അവഹേളിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
എഡിറ്റ് ചെയ്ത ഒരു തലക്കെട്ടോടു കൂടി എന്റെ ഒരു പോസ്റ്റിന്റെ ചിത്രം പ്രചരിക്കുന്നത് കണ്ടിരുന്നു. ഇത് ആരോ എഡിറ്റ് ചെയ്തതോ ഫോട്ടോഷോപ്പ് ചെയ്തതോ ആണ്. അത്തരത്തില്‍ എന്തെങ്കിലും കണ്ടാല്‍ ദയവ് ചെയ്ത് അവഗണിച്ചേക്കു എന്നാണ് മേജര്‍ രവിയുടെ കുറിപ്പ്.
Discussion about this post