വിശ്വഹിന്ദു പരിഷതിന്റെ പരിപാടിയില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണം. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ഡിസിസി നേതൃത്വവും ലീഗും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു . എന്നാല്‍ എതിര്‍പ്പ് അവഗണിച്ചാണ് വിശ്വഹിന്ദു പരിഷത്തും ഭജ്രംഗ്ദളും ഹിന്ദു സമാജോത്സവ സമിതിയും ബദിയടുക്കയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ് കോണ്‍ഗ്രസ് നേതാവും ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റുമായ കെ എന്‍ കൃഷ്ണഭട്ട് അധ്യക്ഷനായത്.
ഹിന്ദുസമ്മേളനത്തില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കൃഷ്ണഭട്ടിന്റെ പ്രതികരണം. അധ്യക്ഷ പ്രസംഗത്തില്‍ കൃഷ്ണഭട്ട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. തീവ്രഹിന്ദുത്വവാദിയായ മധ്യപ്രദേശിയിലെ യുവ സന്യാസിനി ബാലസരസ്വതിയാണ് ഹിന്ദുസമാജോത്സവം ഉദ്ഘാടനം ചെയ്തത്. ഒടിയൂര്‍ ഗുരുദത്ത, ഗുരുദേവാനന്ദ സ്വാമി, ഉത്തരകാശിയിലെ രാമചന്ദ്ര സ്വാമിതുടങ്ങിയ സംഘപരിവാര്‍ സന്യാസിമാരായിരുന്നു ആശംസ അര്‍പ്പിക്കാനെത്തിയത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കൃഷ്ണഭട്ടിന് അഭിവാദ്യം അര്‍പ്പിച്ച്ബോര്‍ഡും സ്ഥാപിച്ചിരുന്നു.
Discussion about this post