തിരുവനന്തപുരം; ലിത്വീനിയന് സ്വദേശി ലിഗയുടെ കൊലപാതകവുമായ് ബന്ധപ്പെട്ട അന്വേഷണം അന്തിമഘട്ടത്തിലേക്ക്. ലിഗയെ കാട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നെന്നു കരുതുന്ന വള്ളത്തില്‍നിന്നു ലഭിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലവും ആന്തരികാവയവങ്ങളുടെ പരിശോധനാഫലവും ഇന്ന് ലഭിച്ചേക്കും.
കേസില്‍ മൂന്നു പ്രതികളടക്കം പത്തിലേറെപ്പേര്‍ കസ്റ്റഡിയിലുണ്ട്. കാട്ടില്‍നിന്നു ശേഖരിച്ചതില്‍ ഇവരുടേതടക്കമുള്ള വിരലടയാളങ്ങള്‍ കണ്ടെത്തിയാല്‍ അറസ്റ്റിലേക്കു നീങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്. അതിനായുള്ള ചോദ്യം ചെയ്യലും തെളിവു ശേഖരണവും തുടരുകയാണ്.
അതേസമയം, പണം പിരിച്ചെന്ന പരാതിയില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയുടെ മൊഴി ഇന്നു രേഖപ്പെടുത്തും. രാവിലെ കമ്മിഷണറുടെ ഓഫിസിലെത്താനാണു നിര്‍ദേശം. ലിഗയുടെ സഹോദരിയെ സഹായിച്ച അശ്വതിക്കെതിരെ കേസെടുത്ത പൊലീസ് നടപടി വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
Discussion about this post