വ്യോമസേനയുടെ ‘ഗഗന് ശക്തി’യുടെ പുറകെ കരസേനയുടെ ‘വിജയ് പ്രഹാര്‍’ രാജസ്ഥാനില്‍ പുരോഗമിക്കുന്നു. കരസേനയുടെ ദക്ഷിണ പടിഞ്ഞാറന്‍ കമാന്‍ഡാണ് ‘വിജയ് പ്രഹാര്‍’ നടത്തുന്നത്. കരസേനയുടെയും വ്യോമസേനയുടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനമായിരിക്കും. രണ്ടാഴ്ച മുമ്പ് തുടങ്ങിയ പ്രവര്‍ത്തനം മേയ് 9ന് അവസാനിക്കും. കരസേന മേധാവി ബിപിന്‍ റാവത്ത് ഇതിന്റെ സമാപനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.
രാജസ്ഥാനിലെ സൂരത്ഗറില് നടക്കുന്ന ‘വിജയ് പ്രഹാറി’ല്‍ 20,000ലധികം പട്ടാളക്കാര്‍ പങ്കെടുക്കും. വ്യോമസേനയും കരസേനയും സംയുക്തമായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യവും ‘വിജയ് പ്രഹാറി’നുണ്ട്.
Discussion about this post