പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പൈയെക്കാള് വാക്ചാതുര്യതയുണ്ടെന്ന് ജനതാദള്‍ നേതാവ് എച്ച്.ഡി.ദേവഗൗഡ. മോദിയാണ് തന്നോട് ലോക്സഭാ അംഗത്വം രാജിവെക്കേണ്ടായെന്ന് പറഞ്ഞതെന്നും ദേവഗൗഡ പറഞ്ഞു. വാജ്പൈയ് തന്റെ സര്‍ക്കാരിനെ 1997ല്‍ പിന്തുണക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്ന് കോണ്‍ഗ്രസ് എച്ച്.ഡി.ദേവഗൗഡയുടെ സര്‍ക്കാരിനെ താഴെയിറക്കിയിരുന്നു. താന്‍ ഒരു അധികാര മോഹിയായ ഒരു നേതാവല്ലായെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഒരു തദ്ദേശ പാര്‍ട്ടി ഭരണത്തില്‍ വരണമെന്നാണ് ദേവഗൗഡയുടെ ആഗ്രഹം. കോണ്‍ഗ്രസ് എല്ലായിടത്തും താഴേക്ക് പോകുകയാണെന്നും കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ അവസ്ഥ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെത്തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുമായി ഒരു അവിശുദ്ധ കൂട്ട് കെട്ടുണ്ടെന്ന് പറയുന്നത് കോണ്‍ഗ്രസിന്റെ നുണപ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മുസ്ലീം സമുദായത്തെ വഴിതെറ്റിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജമ്മുവിലും ഗോദ്രയിലുമുള്ള മുസ്ലീങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ചെയ്തത് മൂലം അവര്‍ ഇവിടെയും തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post