കത്വയില്‍ 8 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നേരായ രീതിയിലല്ല നീങ്ങുന്നതെന്ന് അക്കാദമിക, ബുദ്ധിജീവി സംഘങ്ങള്‍. ഇവര്‍ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന അവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയെ സമീപിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുടെ കൊലപാതകം നടന്ന ദിവസം രാത്രി രസനാ ഗ്രാമത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ പോട്ടി വൈദ്യുതി നിലച്ചിരുന്നുവെന്ന് പ്രദേശവാസികള്‍ അറിയിച്ചിട്ടുണ്ട്. ആ സമയത്ത് അവിടെ ബൈക്കുകളില്‍ ചിലര്‍ വന്നിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞിരുന്നു. അര മണിക്കൂറോളം അവിടെ സമയം ചിലവഴിച്ച അവരെപ്പറ്റിയുള്ള വിശദാംശങ്ങള്‍ നാട്ടുകാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. എന്നാല്‍ ഈ വിവരം അന്വേഷണ സംഘം അവഗണിച്ചുവെന്നാണ് വാദം.
ഇത് കൂടാതെ കൃത്യം നടന്ന സ്ഥലത്ത് നിന്നും ലഭിച്ച് വിരലടയാളവും, കാല്പാദ രേഖകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും എന്ത് കൊണ്ട് വന്നില്ലായെന്ന് ഇവര്‍ ചോദിക്കുന്നു.
അതേസമയം കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ വിശാല്‍ ജംഗോത്ര കൃത്യം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് മീററ്റിലായിരുന്നുവെന്ന് കാണിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. വിശാലിനെതിരെ മൊഴി നല്കാന് ചിലര്‍ പ്രേരിപ്പിച്ചുവെന്നും പറയപ്പെടുന്നു. റിട്ടയേഡ് ജഡ്ജി മീരാ കഡാക്കര്, സുപ്രീം കോടതി വക്കീല്‍ മോണിക്ക അരോറ തുടങ്ങിയവര്‍ അടങ്ങുന്ന സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെയാണ് അക്കാദമിക സംഘങ്ങള്‍ മുന്നോട്ട് വന്നിരിക്കുന്നത്.
ഇത് കൂടാതെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പീഢനം സഹിക്കാനാവാതെ സ്ഥലത്തെ ചിലര്‍ ഗ്രാമം വിട്ട് പോയെന്നും ആരോപണങ്ങളുണ്ട്. അന്വേഷണ സംഘത്തിലുള്ള രണ്ട് പേര്‍ക്കെതിരെ ഗുരതരമായ കുറ്റകൃതങ്ങള്‍ നിലനില്‍ക്കുന്നുവെന്നും പറയപ്പെടുന്നു.
Discussion about this post