വത്തിക്കാന്‍ : യോഗയും സാങ്കല്പിക നോവലുകളും പിശാചു ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കിയതായി ക്ഷുദ്രാച്ചാടകരില് പ്രധാനിയായ ഫാദര്‍ സീസര്‍ ട്രുഖ്വി. യോഗ ശീലിക്കുന്നതിന്റേയും ഹാരി പോട്ടര്‍ അടക്കമുള്ള സാങ്കല്പിക നോവലുകള്‍ വായിക്കുന്നതിന്റേയും ഫലമായി ലോകത്താകമാനം പിശാചു ബാധിതരുടെഎണ്ണത്തില് ഗണ്യമായ വര്‍ദ്ധനവുണ്ടായതായി അദ്ദേഹം പറഞ്ഞു. യോഗ ഉത്ഭവിച്ചത് ഹൈന്ദവ ദേവന്മാരെ ഉപാസിക്കുന്ന രീതികളില്‍ നിന്നാണ്. വിവിധശാരീരിക സ്ഥിതികള്‍ അഭ്യസിക്കുന്നതിലൂടെ പൈശാചിക ശക്തികള്‍ യോഗാഭ്യാസികളുടെ ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിലൂടെ ദുരാചാരങ്ങള്‍ ചെയ്യുന്നതിലേയ്ക്ക് ഇവര്‍ നയിക്കപ്പെടുമെന്നുമാണ് ഫാദര്‍ സീസര്‍ ട്രുഖ്വിയുടെ വാദം.ട്രൂ ബ്ലഡ്, വാമ്പയര്‍ ഡയറീസ് തുടങ്ങിയ ഷോകള്‍ അതീന്ദ്രിയ ശക്തികളെ തോടിപ്പോകാന്‍ ജനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നവയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുര്ദ്ദേവതമാരെയും രക്തരക്ഷസുകളേയും ദുര്‍മന്ത്രവാദികളേയും പറ്റി പ്രതിപാദിക്കുന്ന ആധുനിക ടെലിവിഷന്‍ പരമ്പരകള്‍ പൈശാചിക ശക്തികളെ ഉണര്‍ത്തുന്നതിനുള്ള ക്രിയകളില്‍ ഏര്‍പ്പെടാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതായി പ്രൊഫസര്‍ ഗിസപ്പേ ഫെറാറി പറഞ്ഞു. പ്രേതബാധ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് റോമില്‍ ചേര്‍ന്ന കത്തോലിക്കാ സഭാ അധികൃതരുടേയും പ്രതിനിധികളുടേയും സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത്.
Discussion about this post