2008 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ സക്കീര്‍-ഉര് റഹ്മാന് ലഖ്വി ലഷ്കര്‍-ഇ-തൊയ്ബയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നും പിരിവ് നടത്തുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബില്‍ നിന്നാണ് ലഖ്വി പിരിവ് നടത്തുന്നതെന്ന് പറയപ്പെടുന്നു. പഞ്ചാബില്‍ ഇപ്പോള്‍ കൊയ്ത്ത് കാലമാണ്.
മുംബൈ ഭീകരാക്രമണക്കേസില്‍ ലഖ്വിയടക്കം ആറ് പേര്‍ക്കെതിരെ കേസ് നിലവിലുണ്ട്. ലഖ്വിയൊഴിച്ച് ബാക്കിയുള്ളവര്‍ റാവല്‍പിണ്ടിയിലെ അദിയാലാ ജയിലിലാണ്. മൂന്ന് കൊല്ലം മുമ്പ് ലഖ്വി ജാമ്യത്തിലിറങ്ങിയിരുന്നു. ലഖ്വി എവിടെയാണ് താമസിക്കുന്നതെന്ന് അറിയില്ല.
ജമാഅത്-ഉദ്-ദാവയുടെ നേതാവായ ഹഫീസ് സയിദിനെ കാണാന്‍ വേണ്ടി ലഖ്വി 2017 നവംബറില്‍ ലാഹോറില്‍ ചെന്നിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post