വരാപ്പുഴയിലെ പോലിസ് കസ്റ്റഡി മരണത്തില്‍ സിപിഎമ്മിനെ വെട്ടിലാക്കി കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഗത്തിന് ലഭിച്ചതായി റിപ്പോര്‍ട്ട്. ശ്രീജിത്തിനെ എടിഎഫ് കസ്റ്രഡിയിലെടുക്കുന്നതിന് ഒറു മണിക്കൂര്‍ മുമ്പ് സിപിഎം ജില്ല സെക്രട്ടറി പി രാജീവ് റൂറല്‍ എസ്പിയും കേസിലെ ആരോപണവിധേയനുമായ എ.വി ജോര്‍ജ്ജിന് ഫോണില്‍ വിളിച്ചതായി അന്വേഷണസംഘത്തിന് തെളിവു ലഭിച്ചുവെന്ന വാര്‍ത്ത ജനം ടിവി പുറത്ത് വിട്ടു. സിപിഎം ജില്ല സെക്രട്ടറിക്ക് പുറമെ പറവൂര്‍ ഏരിയാ സെക്രട്ടറിയും എ.വി ജോര്‍ജ്ജിനെ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവുകള്‍ പരിശോധിച്ച് വരികയാണ്. ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്കാന് എ.വി ജോര്‍ജ്ജിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് ദേവസ്വം പാടം വാസുദേവന്റെ വീടാക്രമിച്ച കേസില്‍ നിരപരാധിയായ ശ്രീജിത്തിനെ പോലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുന്നതിന് കാരണമായതെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. പ്രാദേശിക സിപിഎം നേതാക്കള്‍ ഇതിനായി ഗൂഢാലോചന നടത്തിയെന്നും പോലിസ് സംശയിക്കുന്നു. വനിതാ നേതാവിന്റെ വീട്ടില്‍ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നുവെന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നിരുന്നു. ഇന്ന് സിപിഎം ഏരിയാ സെക്രട്ടറി ബാബുവിനെ പോലിസ് ചോദ്യം ചെയ്യുകയും ചെയ്തു.
സിപിഎം ജില്ല സെക്രട്ടറി ഉള്‍പ്പടെ ഉള്ലവരെ ചോദ്യം ചെയ്താലെ കാര്യങ്ങളില്‍ വ്ക്തത വരു എന്നിരിക്കെ അന്വേഷണ സംഘത്തിന് ആഭ്യന്തരവകുപ്പില്‍ നിന്ന് ഇതിന് അനുവാദം ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
Discussion about this post