സീറോ മലബാര്‍ കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ആശ്വാസം. കര്‍ദ്ദിനാളിനും സംഘത്തിനും എതിരെ കേസെടുക്കാമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി, പരാതി നല്‍കിയതിലും അത് ഹൈക്കോടതിയിലെത്തിയതിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
ഹര്‍ജിക്കാരന്‍ പോലീസിന് പരാതി നല്‍കി പിറ്റേന്ന് തന്നെ കോടതിയെ സമീപിച്ചത് ഉചിതമായില്ല. പോലീസിന് നടപടി സ്വീകരിക്കാന്‍ സമയം ലഭിച്ചില്ല. ഇത് നടപടിക്രമങ്ങളുടെ വീഴ്ചയാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഈ പിഴവുകള്‍ പരിഹരിച്ച് പോലിസിനെ വീണ്ടും സമീപിച്ചാല്‍ കേസുമായി മുന്നോട്ട് പോകുന്നതിന് തടസ്സമില്ലെന്ന ഉത്തരവ് പരാതിക്കാര്‍ക്ക് അനുകൂലമായി.
സിംഗില്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പടെ ഉള്ളവരാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.
ഭൂമി ഇടപാട് സംബന്ധിച്ച് സുപ്രീം കോടതിയിലും ഹര്‍ജി എത്തിയിരുന്നു. കേസ് പരിഗണിച്ച കോടതി പരാതി ഗൗരവമുള്ളതാണെന്ന നിരീക്ഷണം നടത്തി. കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കൂടുതല്‍ ഇടപെടലിന് തയ്യാറായില്ല. കീഴ്കോടതിയില്‍ നീതി ലഭിച്ചില്ലെന്ന് പരാതിക്കാര്‍ക്ക് ബോധ്യം വന്നാല്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും പറഞ്ഞ് കേസ് തീര്‍പ്പാക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരാതിക്കാര്‍ വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്നാണ് വിവരം.
Discussion about this post