കമ്മ്യൂണിസ്റ്റ് നേതാവിന് സീതാറാം എന്ന് പേരിട്ടത് എന്തുകൊണ്ടെന്ന് ചോദ്യം ഉന്നയിച്ച് സീതാറാം യെച്ചൂരിയെ കളിയാക്കി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. സീതാറാം എന്ന പേര് വന്നത് എങ്ങനെയെന്ന് യെച്ചൂരി അമ്മയോട് ചോദിയ്ക്കണം. അമ്മ ജീവിച്ചിരിപ്പില്ലെങ്കില്‍ ആത്മാവിനോടെങ്കിലും പേരിന്റെ കാര്യം തേടണം. വൈദേശികതയെ മുറുകെ പിടിക്കുന്നവരാണ് ഇന്ത്യന്‍ സംസ്കാരത്തെ തളളിപ്പറയുന്നതെന്നും ബിപ്ലബ് പറഞ്ഞു.
ചെങ്ങന്നൂരില്‍ ബിജെപിയുടെ പ്രചാരണപരിപാടിയില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കര്‍ണാടക തെരഞ്ഞടുപ്പ് ഫലത്തിന്റെ പ്രതിഫലനമല്ല മറിച്ച് ത്രിപുരയിലെ ബിജെപി വിജയത്തിന്റെ പ്രതിഫലനമാണ് ഉണ്ടാവുകയെന്ന് ബിപ്ലബ് കുമാര്‍ ദേബ് പ്രതികരിച്ചിരുന്നു.
പിണറായി സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ പതിവായിരിക്കുകയാണ്. ത്രിപുരയില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി രാഷ്ട്രീയ കൊലപാതകം നടന്നതെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു. കേരളത്തിലും ബിജെപി അധികാരത്തിലെത്തുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post