അഹമ്മദാബാദ്: ലോകത്ത് എല്ലാവരും ജനിക്കുന്നത് ഹിന്ദുക്കളായാണെന്ന് സ്വാമി സദാനന്ദ് സരസ്വതി പറഞ്ഞു. ഇന്ത്യയിലെ ബഹുഭൂരിപക്ഷവും മതം മാറ്റത്തിന്റെ ഇരകളാണെന്നും അദ്ദേഹം പറഞ്ഞു. ജുജറാത്തില് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സദാനന്ദ് സരസ്വതി.
രാജ്യം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയമാണ് ഇന്ന് മതപരിവര്‍ത്തനം. ചരിത്രം അറിയാത്തവര്‍ പോലും ഇതേ കുറിച്ച് സംസാരിക്കുന്നു. നിങ്ങള്‍ ചരിത്രം വായിക്കുകയാണെങ്കില്‍ മനസ്സിലാകും നമ്മള് മതം മാറ്റത്തിന്റെ ഇരകളാണ് എന്ന വസ്തുത. ലോകത്ത് എല്ലാ കുട്ടികളും പിറക്കുന്നത് ഹിന്ദുക്കളായാണ്. ലോകം അവര്‍ക്ക് മതം കല്‍പ്പിച്ചുകൊടുക്കുന്നു. വേദങ്ങളില്‍ അതിന് തെളിവുണ്ട്.
എല്ലാ മനുഷ്യരും ഹിന്ദുക്കളായിരുന്നു. അതിനാല്‍ ഹിന്ദുക്കള്‍ തന്നെയാണ് മതംമാറ്റത്തിന്റെ ഏറ്റവും വലിയ ഇരകള്‍. മറ്റുള്ളവര്‍ക്ക് അതുകൊണ്ട് നേട്ടമാണുണ്ടായി. ഇന്ത്യയില്‍ ഹിന്ദുക്കളില്ലായിരുന്നെങ്കില് രാജ്യത്തിന്റെ സമത്വവും ഐക്യവും സംരക്ഷിക്കപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിരവധി ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ കൃസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. അവര്‍ ആ മതവിശ്വാസത്തിലേക്ക് വശീകരിക്കപ്പടുകയായിരുന്നു. പുതിയ തലമുറയെ ചരിത്രം മനസ്സിലാക്കി കൊടുക്കേണ്ടതുണ്ടെന്നും സദാനന്ദ് സരസ്വതി പറഞ്ഞു.
രണ്ട് ഗുജറാത്ത് മന്ത്രിമാരും 15,425 ആര്.എസ്.എസ് പ്രചാരകരും പങ്കെടുത്ത പരിപാടിയിലായിരുന്നു ഇന്നലെ സ്വാമി സദാനന്ദിന്റെ പ്രസംഗം.
Discussion about this post