”സിനഗല്‍ സിദാന്റെ തീരുമാനത്തിന്റെ ആഘാതത്തില്‍ നിന്ന് ആരും ഇനിയും മുക്തരായിട്ടില്ല” -റിയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറെന്റോ പെരെസിന്റെ വാക്കുകളാണ് ഇത്. ക്ലബിന്റെയും സിദാന്റെയും ആരാധകരുടെ പ്രതികരണങ്ങളും ഇത് വ്യക്തമാക്കുന്നു.
ഇന്നലെയാണ് മൂന്നാം തവണയും ചാമ്പ്യന്‍സ് ലീഗ് ട്രോഫി കരസ്ഥമാക്കിയ റീയല്‍ മാഡ്രിഡ് ക്ളബിന്റെ കോച്ച് സ്ഥാനത്തുനിന്ന് സിനഗല്‍ സിദാന് രാജിവയ്ക്കുന്നതായി അറിയിച്ചത്. അഞ്ച് ദിവസം മുന്‍പ് മാത്രം വിജയിച്ച ചാമ്പ്യന്‍സ് ട്രോഫി വിജയാഘോഷത്തിനിടെയാണ് സിദാന് ഈ തീരുമാനം പുറത്തുവിട്ടത്.
ലിവര്‍പൂളിനെ 3-1നു തകര്‍ത്ത് ചാമ്പ്യന്‍സ് ട്രോഫി വിജയിച്ചെങ്കിലും അതിനു മുന്നേ സ്പാനിഷ് പ്രീമിയര്‍ ലീഗ് ആയ ലാ ലീഗയില്‍ റിയല്‍ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു.
തുടര്‍ച്ചയായി മൂന്ന് യൂറോപ്യന്‍ കപ്പ് നേടുന്ന ആദ്യത്തെ കോച്ചാണ് സിദാന്.
അള്‍ജീരിയയില്‍ യുദ്ധത്തില്‍ നിന്ന് രക്ഷപെട്ട് ഫ്രാന്‍സിലെത്തിയ കുടുംബമാണ് സിദാന്റേത്. ലോകത്തിലെ ഏറ്റവും മികച്ച ഫുഡ്ബോള്‍ കളിക്കാരിലൊരാളായ, ആരാധകര്‍ സ്നേഹത്തോടെ സിസോവ് എന്ന് വിളിയ്ക്കുന്ന സിദാന് മൂന്ന് പ്രാവശ്യം ഫിഫ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടയാളാണ്. ഫ്രാന്‍സിന്റെ ദേശീയ ടീമിലും ഇപ്പോള്‍ കോച്ചായിരുന്ന റിയല്‍ മാഡ്രിഡ് ക്ളബിലും അദ്ദേഹം ദീര്‍ഘകാലം കളിച്ചിട്ടുണ്ട്. 2006 ഫിഫ ലോകകപ്പ് ഫ്രാന്‍സ് ഇറ്റലി ഫൈനല്‍ മത്സരത്തിനിടയില്‍ ഇറ്റലിയുടെ മാറ്റരാസിയെ തലകൊണ്ട് ഇടിച്ചിട്ട് റെഡ് കാര്‍ഡ് വാങ്ങിയ ദിവസമാണ് അദ്ദേഹം കളിയില്‍ നിന്ന് വിരമിച്ചത്.
കളിയ്ക്കിടെ മാറ്റരാസി അന്ന് അസുഖമായിക്കിടന്ന സിദാന്റെ അമ്മയെ പുലഭ്യം പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്യമറിഞ്ഞ ഫുഡ്ബോള്‍ ലോകം മാറ്റരാസിയ്ക്ക് ഇടികൊടുക്കേണ്ടതുതന്നെയാണെന്നാണ് പ്രതികരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് പോലും അദ്ദേഹത്തെ അനുമോദിച്ച് സംസാരിച്ചിരുന്നു.
അതിനു ശേഷം ഫുഡ്ബോള്‍ കോച്ചായും തിളങ്ങിയ സിദാന് താന്‍ പണ്ട് കളിച്ചിരുന്ന ക്ളബായ റിയല്‍ മാഡ്രിഡില്‍ നിന്ന് മൂന്നുതവണ ചാമ്പ്യന്‍സ് ട്രോഫി നേടിയ വിജയത്തിളക്കവുമായി പടിയിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ഇനിയുള്ള സംഭാവനകള്‍ക്കായി കാത്തിരിയ്ക്കുകയാണ് ഫുട്്ബോള്‍ ലോകം.
Discussion about this post