വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണകേസില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില ഹൈക്കോടതിയില്‍. പോലിസിനെതിരായ കേസ് പോലിസ് അന്വേഷിക്കുന്നത് ശരിയല്ലെന്നും ഹര്‍ജിഭാഗം വാദിച്ചു.
അതേസമയം കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ നിലവില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടി തുടങ്ങി. മുന്‍ ആലുവ റൂറല്‍ എസ്.പി. ആര്‍.ടി.എഫ് രൂപീകരിച്ചത് തെറ്റായ നടപടിയാണെന്നും സര്‍ക്കാര്‍ പറയുന്നു. ഈ സംഘത്തിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം മുന്‍ എസ്.പി. ന്യായീകരിക്കാന്‍ ശ്രമിച്ചെന്നും കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്..
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് വിശദീകരണം നല്‍കിയത്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന ്അഖിലയുടെ അഭിഭാഷകന്‍ വാദിച്ചു. ഇവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. പോലിസിനെതിരായ കേസ് പോലിസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്നും അഖില ചൂണ്ടിക്കാട്ടി. ഈ മാസം പതിമൂന്നിന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
കേസില്‍ ഇനിയും വിശദമായ വാദം നടന്നിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍ സത്യവാങ്മൂലം ഹൈക്കോടതി ഇനി പരിഗണിക്കും. കേസ് ഡയറിയും പരിശോധിക്കും.
Discussion about this post