സംസ്ഥാന ബിജെപി അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ബിജെപി ജനറല്‍ സെക്രട്ടറി എച്ച് രാജ. ഇന്ന് കൊച്ചിയില്‍ ചേരുന്ന കോര്‍ കമ്മറ്റിയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. എന്നാള്‍ പ്രഖ്യാപനം ഇന്ന് ഉണ്ടാവില്ല-അദ്ദേഹം പ്രതികരിച്ചു.
കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച ഒഴിവിലാണ് ബിജെപി പുതിയ സംസ്ഥാന അധ്യക്ഷനെ തേടുന്നത്. ആര്‍എസ്എസിന് കൂടി സമ്മതനായ സംസ്ഥാനത്ത് നിന്ന് തന്നെയുള്ള ഒരു നേതാവിനെ സംസ്ഥാന അധ്യക്ഷനാക്കുമെന്നാണ് സൂചന.
കെ സുരേന്ദ്രന്‍, എംടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ പേരുകളാണ് പരിഗണനയില്‍ ഉള്ളത്.
Discussion about this post