ആലുവ: പോലീസിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ ഇസ്മാന്റെ മൂന്ന് മക്കളുടെയും ഒരു വര്‍ഷത്തെ പഠനചിലവ് ഏറ്റെടുത്ത് മേജര്‍ രവി. എറണാകുളം രാജഗിരി ആശുപത്രിയില്‍ കഴിയുന്ന ഉസ്മാനെ സന്ദര്‍ശിക്കാന്‍ സംവിധായകന് എത്തിയിരുന്നു.
ഉസ്മാന്റെ ഭാര്യ ഫെബിനയ്ക്ക് മേജര്‍ രവി സഹായധനം കൈമാറി. ആലുവ എടത്തലയില്‍ പോലിസ് ആക്രമണത്തില്‍ ഉസ്മാന് പരിക്കേറ്റത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തീവ്രവാദികളാണ് പോലിസിനെ ആക്രമിച്ചതെന്നും, പ്രതിഷേധം സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍ പറഞ്ഞതും വിവാദത്തിന് എരിവ് പകര്‍ന്നു.
Discussion about this post