ഡല്‍ഹി :കല്‍ക്കരി കേസില്‍ സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് സുപ്രീം കോടതി.കല്‍ക്കരി ടുജി കേസുകളില്‍ അധികാര ദുര്‍വിനിയോഗം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം. ഏത് അന്വേഷണമാണ് വേണ്ടതെന്ന് കോടതിയെ അറിയിക്കാന്‍ വിജിലന്‍സിനു നിര്‍ദ്ദേശം നല്കി. ജൂലൈ ഏഴിനു മുന്‍പ് തീരുമാനം കോടതിയെ അറിയിക്കാനാണ് നിര്‍ദ്ദേശം. ആരോപണ വിധേയരായവരെ കാണേണ്ട ആവശ്യം സിബിഐ ഡയറക്ടര്ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post