വീഡിയോ ഗെയിമുകളോടുള്ള ആസക്തിയെ മാനസികാരോഗ്യപ്രശ്നമായി വർഗ്ഗീകരിച്ച് ലോകാരോഗ്യസംഘടന ലോകാരോഗ്യസംഘടനയുടെ അന്താരാഷ്ട്ര രോഗ വർഗ്ഗീകരണപ്പട്ടികയിൽ ( The International Classification of Diseases (ICD)) വീഡിയോ ഗെയിം ആസക്തിയും ഇടം നേടി. മാനസികാരോഗ്യപ്രശ്നമായാണ് വീഡിയോ ഗെയിം ആസക്തിയെ വർഗ്ഗീകരിച്ചിരിയ്ക്കുന്നത്. സ്ഥിരമായി വീഡിയോഗെയിമുകൾ ആവർത്തിച്ചു കളിയ്ക്കുന്നതും ജീവിതത്തിലെ മറ്റുകാര്യങ്ങളെപ്പറ്റിയുള്ള ശ്രദ്ധയില്ലാതാവുന്നതും വീഡീയോഗെയിമുകൾക്ക് ജീവിതത്തിനേക്കാൾ മുൻഗണന നൽകുന്നതുമാണ് മാനസികാരോഗ്യപ്രശ്നമായി പറഞ്ഞിരിയ്ക്കുന്നത്.
അന്താരാഷ്ട്ര രോഗ വർഗ്ഗീകരണപ്പട്ടികയുടെ പതിനൊന്നാം പതിപ്പാണ് പുറത്തിറങ്ങുന്നത്. 55000 രോഗങ്ങളേയും പരിക്കുകളേയും മരണകാരണങ്ങളേയും തരംതിരിച്ചിരിയ്ക്കുന്ന ഈ പട്ടിക വഴിയാണ് ഇൻഷൂറൻസ് ആവശ്യങ്ങൾക്ക് മുതൽ ആശുപത്രികളിൽ വരെ വിവിധ രോഗങ്ങളെ തരം തിരിയ്ക്കുന്നതും ചികിത്സ നിശ്ചയിയ്ക്കുന്നതും. ഇനിമുതൽ കുട്ടികളിലും മുതിർന്നവരിലും വീഡിയോഗെയിം ആസക്തിയുണ്ടെങ്കിൽ ആവശ്യമായ മാനസികാരോഗ്യസേവനങ്ങൾ തേടാനും അതിൽ നിന്ന് വിമുക്തി നേടാനും കഴിയും.
Discussion about this post