കണ്ണൂര്‍ മട്ടന്നൂരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെട്ടി ക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പെട്രോള്‍ പമ്പില്‍ ബൈക്കിന് എണ്ണ അടിക്കാന്‍ പോയപ്പോള്‍ നെല്ലൂന്നിയിലെ സച്ചിന് (26) സുജി (24) വിജിത്ത് (22) എന്നിവരെയാണ് അക്രമിച്ചത്. കാറിലെത്തിയ സംഘമാണ് ഇവരെ അക്രമിച്ചത്. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്
ഇന്ന് ഉച്ചയോടെ മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിന് തിരിച്ചടിയായാണ് കൊലപാതകശ്രമം.
Discussion about this post