പത്തനതിട്ട സ്വദേശിനി ജസ്ന മറിയയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്നു ഹൈകോടതി പരിഗണിക്കും. ജസ്നയുടെ സഹോദരന്‍ ജെയ്സ് ആണ് സിബിഐ അന്വേഷണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 22 നു ജസ്‌നയെ കാണാതായിട്ടും പോലീസ് അന്വേഷണത്തില്‍ പുരോഗതി ഇല്ല. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ലഭിക്കുമായിരുന്ന വിലപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് നു ആയില്ല. കേരളത്തിന് പുറത്തും അന്വേഷണം ആവശ്യമുണ്ട്. സിബിഐ പോലുള്ള ഏജന്‍സി ആയിരിക്കും അതിന് അഭികാമ്യം എന്നാണ് ഹര്‍ജികരുടെ വാദം.
നേരത്തെ കേസ് പരിഗണിച്ച കോടതി പോലീസ് അന്വേഷണ രീതിയെ വിമര്‍ശിച്ചിരുന്നു. കാട്ടിലും മറ്റും തേടിയിട്ട് കാര്യമില്ല ഫലപ്രദമായ അന്വേഷണമാണ് വേണ്ടതെന്ന് കോടതി പരാമര്‍ശം നടത്തിയിരുന്നു.
അതേസമയം ജസ്‌നയുടെ ഹബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ്അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലിസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജസ്‌നയെ കണ്ടെത്താന്‍ സാധ്യമായ ഒരു തെളിവുകളും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് പോലിസ് വ്യക്തമാക്കുന്നത്. സൂചന ലഭിച്ച ഏല്ലാ ആരോപണങ്ങളുടെയും പിന്നാലെ അന്വേഷണം നടത്തിയെങ്കിലും തെലിവുകള്‍ ലഭ്യമായിട്ടില്ലെന്നു തന്നെയാണ് പോലിസ് നല്‍കുന്ന സൂചന.
Discussion about this post