കോട്ടയം: ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ പ്രതികളായ ബലാല്‍സംഗക്കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. കേസുമമായി ബന്ധപ്പെട്ട് തെളിവെടുപ്പ് ഇന്നും തുടരും. അതേ സമയം ആരോപണവിധേയരായ വൈദികര്‍ ഒളിവിലാണ്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യോപേക്ഷയുമായി സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് ഹൈക്കോടതി മാറ്റവെച്ചു. വൈദികര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
വൈദികരുടെ വീടുകളിലെത്തി ക്രൈംബ്രാഞ്ച് വിവരം ശേഖരിക്കും. വൈദിക ജോലി ചെയ്ത സ്ഥലങ്ങളിലും അന്വേഷണ സംഘം വിവര ശേഖരണം നടത്തി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്ന സാഹചര്യത്തില്‍ അതിന് ശേഷം മതി അറസ്റ്റെന്ന തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്. .
ജാമ്യാപേക്ഷ നല്‍കാത്ത രണ്ട് വൈദികരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഓര്‍ത്തഡോക്സ് സഭാംഗമായ യുവതിയുടെ ഭര്‍ത്താവാണ് കുംബസാര രഹസ്യം മറയാക്കി ഭാര്യയെ വൈദികര്‍ പീഡിപ്പിച്ചെന്ന് സഭയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസിനും പരാതി നല്കി. കേസില്‍ ഭര്‍ത്താവിന്റെ പരാതി സ്ഥിരീകരിച്ച് യുവതിയും മൊഴി നല്‍കിയതോടെയാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
Discussion about this post