കൊച്ചി: പുതിയ ഇനം ജലക്കരടിയെ കണ്ടെത്തി മലയാളി ഗവേഷകർ. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള മറൈൻ ബയോളജി വിഭാഗത്തിലെ ഗവേഷകരാണ് പുതിയ സൂഷ്മ ജീവിയെ കണ്ടെത്തിയത്. ചന്ദ്രയാൻ ദൗത്യത്തോടുള്ള ആദരസൂചകമായി ബാറ്റിലിപ്‌സ് ചന്ദ്രയാനി എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.
സൂക്ഷ്മ ജലജീവിയായ ടാർഡിഡ്രേ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് പുതിയ ജീവിവർഗം. ഭൂമിയിലെ ഏറ്റവും കഠിനമായ പാരിസ്ഥിതിക സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിവുള്ളവയാണ് ഈ ടാർഡിഡ്രേ്. 1300ൽ പരം ജീവികൾ ഉൾപ്പെഖുന്നവയാണ് ഈ ജീവിവർഗം. ഇവയിൽ 17 ശതമാനത്തോളം സമുദ്രജീവികളാണ്. ബാറ്റിലിപ്‌സ് ജനുസിലെ 39-ാമത്തെ ഇനമാണ് ചന്ദ്രയാനി.
തമിഴ്‌നാട് തീരത്ത് ഗവേഷക വിദ്യാർത്ഥിയായ എൻ.കെ വിഷ്ണുദത്തനും സീനിയർ പ്രൊഫസറും ഡീനുമായ ഡോ. എസ് ബിജോയ് നന്ദനും ചേർന്ന് സമുദ്ര ജൈവവൈവിദ്യ സർവേയുടെ ഭാഗമായാണ് സൂഷ്മ ജീവിയെ കണ്ടെത്തിയത്. ടാർഡിഗ്രേഡുകളെ കുറിച്ചുള്ള പഠനങ്ങൾ ഇന്ത്യയിൽ വർദ്ധിച്ചു വരികയാണെന്ന് കുസാറ്റ് ഗവേഷണ സംഘ തലവനും കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുമായ ഡോ എസ് ബിജോയ് നന്ദൻ പറഞ്ഞു.
Discussion about this post