തിരുവനന്തപുരം: കേരളാ പോലീസില്‍ തീവ്രവാദ സംഘടനാ അനുഭവം ഉള്ള ”പച്ചവെളിച്ചം.” വാട്സ് അപ് ഗ്രൂപ്പ് അപ്രത്യക്ഷമായതിന് പിന്നാലെ പച്ചവെളിച്ചം 2 ന്നെ പേരില്‍ വാട്സ് അപ് ഗ്രൂപ്പ് ആരംഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. മുപ്പതോളം എസ്.ഐമാര്‍ അംഗങ്ങളായ ഈ വാട്സ് ആപ്പ് ഗ്രൂപ്പിലെ ഉള്ളടക്കത്തിലും ദേശവിരുദ്ധതയുണ്ടെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. . മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ. പ്രവര്ത്തകന് അഭിമന്യു കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് ”പച്ചവെളിച്ചം-2” എന്ന ഗ്രൂപ്പ് പിരിച്ചുവിട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
”അടുത്തിടെ നിയമനം ലഭിച്ച യുവ എസ്.ഐമാരാണ് ”പച്ചവെളിച്ചം-2” ഗ്രൂപ്പിലുള്ളതെന്നാണ് സൂചന. പോലീസില്‍ പ്രവേശിച്ചയുടന്‍ തീവ്രവാദസ്വഭാവമുള്ള ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതും ദേശവിരുദ്ധ സ്വഭാവമുള്ള സന്ദേശങ്ങള്‍ െകെമാറുന്നതുമെല്ലാം വ്യക്തമായ ആസൂത്രണത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പിലുള്ള എറണാകുളം റൂറലിലെ രണ്ട് എസ്.ഐമാരെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിലൊരാളെ സ്ഥലംമാറ്റി. അടുത്തയാള്‍ നിരീക്ഷണത്തിലാണ്. ”-റിപ്പോര്‍ട്ട് പറയുന്നു.
തീവ്രവാദ സ്വഭാവം ആരോപിക്കപ്പെതോടെ നേരത്തേ പിരിച്ചുവിട്ട ”പച്ചവെളിച്ചം-” ഗ്രൂപ്പിന്റെ തുടര്‍ച്ചയായാണ് പുതിയ ഗ്രൂപ്പ് രൂപപ്പെട്ടത്. ”പച്ചവെളിച്ചം-1” എന്ന ഗ്രൂപ്പിന് പോലീസ് അസോസിയേഷന്റെ നേതൃത്വം െകയ്യടക്കുകയെന്ന ചെറിയ ലക്ഷ്യമായിരുന്നെങ്കില് രണ്ടാമത്തെ പച്ചവെളിച്ചം ലക്ഷ്യമിടുന്നതു സി.പി.എമ്മിനെയാണ് എന്നാണ് റിപ്പോര്‍ട്ട്. സി.പി.എം. അധികാരത്തിലിരിക്കുന്നിടത്തോളം കേരളത്തില്‍ തങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടുപോകില്ലെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഇവര്‍ കൈമാറുന്നത്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനു ക്ഷീണമുണ്ടാക്കുന്ന നിരവധി സംഭവങ്ങളാണുണ്ടായതെന്നും ഇവര്‍ കൈമാറിയ സന്ദേശങ്ങളില്‍ സൂചിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ പോലിസ് സേനാംഗങ്ങളുടെ പച്ചവെളിച്ചം ഗ്രൂപ്പിലെ ദേശവിരുദ്ധത ഐബി സംസ്ഥാന ആഭ്യന്തര വകുപ്പിനെ അറിയിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ അന്വേഷണം ഇടക്ക് വച്ച് അവസാനിച്ചു. കര്‍ശനമായ യാതൊരു നടപടിയും ഇല്ലാതിരുന്നതോടെയാണ് പച്ചവെളിച്ചം 2 ചിലര്‍ തുടങ്ങി വച്ചത്. അഭിമന്യുവിന്റെ കൊലപാതകത്തോടെ സര്‍ക്കാര്‍ ജാഗ്രതയിലായി എന്ന തിരിച്ചറിവോടെ പച്ചവെളിച്ചം 2 ഡിലിറ്റ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
വിഷയത്തില്‍ സംസ്ഥാന പോലിസ് ഗൗരവകരമായ അന്വേഷണം നടത്തുന്നില്ലെന്ന ആക്ഷേപം ഐബി കേന്ദ്രങ്ങള്‍ക്കുണ്ട്. മുളയിലെ നുള്ളേണ്ട പ്രവണതകള്‍ക്ക് പ്രോത്സാഹനം നല്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് വിലയിരുത്തല്‍.
എസ്ഡിപിഐക്കെതിരെയുള്ള നീക്കങ്ങള്‍ ഇപ്പോഴും പോലിസില്‍ നിന്ന് ചോരുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അഭിമന്യു വധക്കേസിലെ പ്രതികളെ പിടികൂടനാവാത്തത് ഇത് മൂലമാണെന്ന ആക്ഷേപവും ഉയരുന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് നാസറുദ്ദീന്‍ എളമരത്തിന്റെ വീട് റെയ്ഡ് ചെയ്യാനുള്ല നീക്കവും ചോര്‍ന്നുവെന്നാണ് സൂചന. അഭിമന്യുവിന്റെ കൊലപാതക വിവരം പോലിസ് കണ്ട്രോള് റും ഉള്‍പ്പടെ പോലിസിന് അഞ്ച് മിനിറ്രിനകം അറിയിച്ചിട്ടും അരമണിക്കൂര്‍ കഴിഞ്ഞാണ് പോലിസ് എത്തിയത്. വളരെ പെട്ടെന്ന് കാര്യങ്ങള്‍ അറിഞ്ഞിട്ടും കൊലയാളികളെ പിഡിക്കാന്‍ എന്തുകൊണ്ടു പോലിസിന് കഴിഞ്ഞില്ല എന്ന ചോദ്യവും പോലിസിനകത്ത് നിന്ന് തന്നെ ഉയരുന്നുണ്ട്. പോലിസ് സേനയിലെ തീവ്രവാദസംഘടനയിലുള്ളവരുടെ നുഴഞ്ഞു കയറ്റം ഗൗരവമായി എടുത്തില്ലെങ്കില്‍ വലിയ വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പ് പല കോണുകളില്‍ ിന്ന് ഉയരുന്നുണ്ട്.
Discussion about this post