Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അവസാനം ഞാനൊരു വില്ലനായി മാറി; ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല’: ടൊവിനോ തോമസ്

by Brave India Desk
May 13, 2024, 09:04 am IST
in Kerala, Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ‘വഴക്ക്’ എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ടോവിനോ. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് താരം മറുപടി നൽകിയത്. വഴക്ക്’സിനിമയുടെ കോ പ്രൊഡ്യൂസറും സനൽകുമാർ ശശിധരന്റെ ബന്ധുവുമായ ഗിരീഷ് ചന്ദ്രനും ലൈവിൽ ടൊവീനോയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താൻ എന്നാണ് താരം പറഞ്ഞത്. എന്നാൽ ഇതോടെ ആളുകൾക്ക് മുന്നിൽ താനൊരു വില്ലനായി മാറിയെന്നും താരം പറയുന്നു. സനൽകുമാറുമായി വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല എന്നും താരം പറഞ്ഞു. ഇതിൽ പ്രേക്ഷകർ തീരുമാനിക്കാം ആരുടെ ഭാഗത്താണ് ശരിയെന്നും അതിനു രണ്ട് പേരുടെയും ഭാഗം കേൾക്കണമെന്നും താരം പറഞ്ഞു. ‘

Stories you may like

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

: ‘‘2020ലാണ് ‘വഴക്ക്’ ചെയ്യാൻ തീരുമാനിച്ചത്. വളരെ നല്ല ലേണിങ് എക്സ്പീരിയൻസ് ആയിരുന്നു ആ സിനിമ. ഷൂട്ടിന്റെ സമയത്തു മുഴുവൻ സനലേട്ടനുമായി വളരെ നല്ല ബോണ്ടായിരുന്നു. പലരും പുള്ളിയെക്കുറിച്ച് മുന്നറിയിപ്പ് തന്നെങ്കിലും അങ്ങനെ തോന്നിയിരുന്നില്ല. അദ്ദേഹത്തോടുള്ള റെസ്പെക്ട് കൊണ്ടാണ് ചിത്രത്തിൻറെ പ്രൊഡക്ഷന്റെ പകുതി പങ്കാളിത്തം ഏറ്റെടുത്തത്. 27ലക്ഷം മുടക്കുകയും ഒരു രൂപപോലും ശമ്പളമായി കിട്ടാതിരിക്കുകയും ചെയ്ത സിനിമയാണ് അത്. ഷൂട്ട് കഴിഞ്ഞ് വളരെ നാളുകൾക്കുശേഷമാണ് ചിത്രം ഒരു ഫിലിം ഫെസ്റ്റിവലിന് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. പിന്നീട് ദിവസങ്ങൾക്കുശേഷം അവർ അത് റിജെക്ട് ചെയ്തു എന്നും ഒരു ഇൻറർനാഷണൽ കോക്കസ് സിനിമയെ തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു. പിന്നീട് വേറെ ഫെസ്റ്റിവലുകൾക്ക് കിട്ടി. എന്നാൽ പിന്നീട് ഐഎഫ്എഫ്ക്ക് കിട്ടിയപ്പോഴും അവരും തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞെങ്കിലും അതിന് സ്ക്രീനിങ്ങിന് അവസരം കിട്ടി. വിജയകരമായി തന്നെ ഐഎഫ്എഫ്കെ വേദിയിൽ സിനിമ പ്രദർശിപ്പിച്ചു. അതിനുശേഷമാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞത്. ഒരിക്കലും തിയറ്റർ റിലീസിന് എതിർക്കില്ല എന്ന് പറഞ്ഞു. എന്നാൽ മറ്റൊരാളെ കൊണ്ട് ഇൻവെസ്റ്റ് ചെയ്യിക്കാം എന്നാണ് പുള്ളി പറഞ്ഞത്. ഇതൊരു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആളുകൾ തിക്കിത്തിരക്കിവരുന്ന സിനിമ ആയിരിക്കില്ല എന്ന ബോധ്യം ഉള്ളതിനാലാണ് ഐഎഫ്കെയിൽ കണ്ട ആളുകളൊന്നും തിയറ്ററിൽ ഉണ്ടാകില്ല എന്ന് എഴുതി ഒപ്പിട്ട് തരാം എന്ന് പറഞ്ഞത്. ഇത് ടൊവീനോയുടെ പരാജയചിത്രം എന്ന് വിലയിരുത്തപ്പെട്ടാലും തനിക്ക് രണ്ടുമൂന്ന് സിനിമകൾകൊണ്ട് അത് മാനേജ് ചെയ്യാം. എന്നാൽ ഈ സിനിമ അത് അർഹിക്കുന്ന റെസ്പെക്ട് കിട്ടാതെ പോകും എന്നാണ് പറഞ്ഞത്. ഇതിന്റെയെല്ലാം ഓഡിയോ ക്ലിപ്പ് ഇപ്പോഴും കയ്യിലുണ്ടെന്ന് താരം അവകാശപ്പെട്ടു.

തിയറ്ററിൽ റിലീസ് ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ ഒരു പരാജയ ചിത്രം എന്ന നിലയിൽ ആ സിനിമ അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോകും എന്നറിയാവുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എന്നാലും ചേട്ടന് താൽപ്പര്യമുണ്ടെങ്കിൽ ചെയ്യാം എന്നും പറഞ്ഞു. ഇത് നടക്കാതായതോടെ ഒടിടി റിലീസിനായി ശ്രമിച്ചു. എന്നാൽ ഒടിടി പോളിസി അംഗീകരിക്കാത്തതും അദ്ദേഹത്തിന്റെ സോഷ്യൽ പ്രൊഫൈലും തടസമായി വന്നു. ‘ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ് എന്ന് ചിന്തിക്കണം. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണെന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

ഇത്തരം സിനിമകൾ ചെയ്താൽ തകർന്നുപോകുന്ന കരിയർ ആണ് എന്ന ഭയം ഉണ്ടായിരുന്നെങ്കിൽ ‘അദൃശ്യജാലകങ്ങൾ’എന്ന സിനിമയുടെ കോ പ്രൊഡ്യൂസർ ആകുമായിരുന്നോ എന്നു ടൊവീനോ ചോദിച്ചു. വഴക്കിന്റെ ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കിൽ അതിനോട് സഹകരിക്കാൻ യാതൊരു മടിയുമില്ലെന്നും താരം കൂട്ടിച്ചേർത്തു.

Tags: tovino thomascinema vazhak
Share
Tweet
Send
Share

Latest stories from this section

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

Latest News

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ടി20യിലെ പുതിയ സിക്സർ കിങ്; ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

ശുചിമുറിയുടെ അവസ്ഥ കണ്ട് മൂക്കുപൊത്തി മുഖ്യമന്ത്രി! ; ശബരിമലയിൽ മിന്നൽ നിർദേശങ്ങൾ

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

സകല അതിരുകളും ലംഘിച്ച് ഇഡി! മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന്റെ ചുമരിൽ സമൻസ് പതിച്ചു; വി. ശിവൻകുട്ടി

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

ആദ്യകാലത്ത് കോഹ്‌ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ പ്രഹരം! കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു; വൻ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies