അഹമ്മദാബാദ്: വസന്ത പഞ്ചമി ദിനമായ ശനിയാഴ്ച ഗുജറാത്തിലെ ചില സ്ക്കൂളുകളില്‍ സരസ്വതി വന്ദനം നടത്തണമെന്ന ഉത്തരവാണ് പ്രതിഷേധത്തിന് വഴിവച്ചത്. അഹമ്മദാബാദ് മുനിസിപ്പല്‍ ബോര്‍ഡാണ് രാവിലത്തെ സ്ക്കൂള് പ്രാര്‍ത്ഥനയ്ക്കിടെ സരസ്വതി വന്ദനം നടത്താന്‍ നിര്‍ദ്ദേശിച്ച് കൊണ്ട് സ്ക്കൂളുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.
‘ വസന്ത പഞ്ചമി വിദ്യാദേവതയായ സരസ്വതി ദേവിയെ അനുസ്മരിക്കേണ്ട ദിനമാണ്. കുട്ടികളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തേണ്ട അവസരത്തില്‍ പ്രാര്‍ത്ഥനയ്ക്കിടെ സരസ്വതി പൂജ കൂടി ഉള്‍പ്പെടുത്തണം.’ മറ്റുള്ള സംസ്ഥാനങ്ങളില്‍ വസന്തപഞ്ചമി എങ്ങനെയാണ് ആഘോഷിക്കുന്നതെന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കണമെന്നും സര്‍ക്കലുറില്‍ പറയുന്നു.
ഉത്തരവിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ശക്തമായി രംഗത്തെത്തി. ഹിന്ദുത്വ അജണ്ട അടിച്ചേല്പിക്കാനുള്ള ശ്രമമാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഹാജി മിര്‍സ ബെയ്ഗ് ആരോപിച്ചു. ഇത് മുസ്ലിങ്ങള്‍ക്ക് നേരെ മാത്രമല്ല,മറ്റ് മതങ്ങള്‍ക്ക് നേരെയുമുള്ള ആക്രമണമാണെന്ന് ഹാജി പറഞ്ഞു. സര്‍ക്കുലറിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
ഇതൊരു വിദ്യാഭ്യാസ പദ്ധതിയാണെന്നും, മതപരമല്ലെന്നും എഎംസി ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ ഡി.എല്‍ ദേശായി പ്രതികരിച്ചു.
64 ഉറുദു സ്ക്കൂളുകള്‍ ഉള്‍പ്പടെ 450 പ്രൈമറി സ്ക്കൂളുകളാണ് മുനിസിപ്പില്‍ ബോര്‍ഡിന് കീഴിലുള്ളത്. ഏതാണ്ട് 16 ആയിരത്തോളം മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഈ സ്ക്കൂളുകളില്‍ പഠിക്കുന്നുണ്ട്.
ഉത്തരവ് മുസ്ലിം വിദ്യാര്‍ഥികളുടെ മത വികാരങ്ങളെ വൃണപ്പെടുത്തുന്നതാണെന്ന് ചില പ്രിന്‍സിപ്പല്‍മാര്‍ ചൂണ്ടിക്കാട്ടി.
Discussion about this post