കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചേര്‍ത്തല സ്വദേശി മുഹമ്മദ് സിപിഐം സൈബര്‍ സഖാവെന്ന് കണ്ടത്തല്‍. കുറച്ചു മാസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ സിപിഎം അനുകൂല നിലപാടു പ്രചരിപ്പിച്ചിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെങ്കൊടിയേന്തിയ സഖാവാണു താനെന്നു ഫേസ്്ബുക്കില്‍ കുറിച്ച ഇയാള്‍, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് എഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
കൊലയാളി സംഘത്തെ ക്യാംപസില്‍ കൊണ്ടുവന്നത്, കോളജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ക്യാംപസ് ഫ്രണ്ടിന്റെ അറിയപ്പെടുന്ന പ്രവര്‍ത്തകനായ മുഹമ്മദ് സിപിഎം അനുഭാവിയായി നടിച്ചത് എന്തിനെന്നു വ്യക്തമല്ലെന്നാണ് പോലിസ് പറയുന്നത്. അഭിമന്യു കൊല്ലപ്പെട്ടശേഷം ഇതു സംബന്ധിച്ചു സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ മുഹമ്മദിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു. എന്നാല്‍ താന്‍ സഖാവ് ആണെന്ന് വ്യക്തമാക്കുന്ന മുഹമ്മദിന്റെ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ കൂറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് പോലിസിനും ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചത്.
കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ മുഹമ്മദ് ഒളിവിലാണ്. കോളേജിലെ അറബിക് ബിരുദ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് ഇയാള്‍.ഇതിനിടെ പാര്‍ട്ടിയിലും പോഷക സംഘടനകളിലും കയറിപ്പറ്റിയിട്ടുള്ള തീവ്രനിലപാടുകാരെക്കുറിച്ചു സിപിഎം പരിശോധന ശക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
മഹാരാജാസ് സംഭവത്തിനു മുന്‍പുതന്നെ പാര്‍ട്ടി ഈ പരിശോധന തുടങ്ങിയിരുന്നു. ‘കത്വ’ സംഭവത്തില്‍ പ്രതിഷേധിച്ചു നടന്ന വാട്‌സാപ് ഹര്‍ത്താലിന്റെ ഉറവിടം തേടി പൊലീസ് നടത്തിയ പരിശോധനയില്‍ സിപിഎം അനുഭാവികളും പോഷക സംഘടനാ പ്രവര്‍ത്തകരുമായ 360 പേര്‍ക്കു ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഇതു സംസ്ഥാന കമ്മിറ്റി താഴേത്തട്ടിലേക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ തുടങ്ങിയ പോഷക സംഘടനകളില്‍ വ്യാപകമായി ഇത്തരക്കാര്‍ നുഴഞ്ഞുകയറിയതായി സൂചനയുണ്ട്. അതേസമയം തീവ്രവാദികള്‍ പാര്‍ട്ടിയില്‍ കയറിപ്പറ്റിയിട്ടുണ്ടെന്ന് ആരോപണം സിപിഎം നേതൃത്വം നിഷേധിക്കുകയാണ്. മുന്‍ സിമി , എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ സിപിഎമ്മിനകത്തും നുഴഞ്ഞു കരിയിട്ടുണ്ടെന്നാണ് ആരോപണം.
Discussion about this post