ഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ ടിവി ചര്‍ച്ചയ്ക്കിടെ മൗലാനാ സ്ത്രീകളെ തല്ലി. ചര്‍ച്ചയില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശ് ഷഹര്‍ ഇമാം മുഫ്തി അസാസ് അഷ്റദ് ആണ് സുപ്രിം കോടതി അഭിഭാഷകയായ ഫറാ ഫൈസിനെ അടിച്ചത്. മൗലാനാ മുന്നു തവണ ഇവരുടെ മുഖത്തടിക്കുന്നതായാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു സ്ത്രീയ്ക്കും തല്ലുകിട്ടി.
മുസ്ലിം മത പുരോഹിതരാണ് മുത്തലാഖ് വിഷയത്തില്‍ തടസം നില്ക്കുന്നതെന്ന ഫൈസിയുടെ വാദത്തെ തുടര്‍ന്ന് സ്ത്രീകളെയും പൊതുപ്രവര്‍ത്തകരായ സ്ത്രീകളെക്കുറിച്ചും മോശം അഭിപ്രായ പ്രകടനം നടത്തിയ മൗലാനയുടെ പ്രതികരണമാണ് തര്‍ക്കത്തിലേക്ക് വഴിതിരിച്ചത്. അഭിപ്രായത്തെ വനിതാ അഭിഭാഷക എതിര്‍ത്തതിനെ തുടര്‍ന്ന് ക്ഷൂഭിതനായി എഴുന്നേറ്റ മൗലാനാ അക്രമാസക്തനാകുകയായിരുന്നു. ചാനല്‍ പ്രവര്‍ത്തകര്‍ ഓടിയെത്തി ഇരുവരേയും പിടിച്ചു മാറ്റി. തത്സമയം നടന്ന സംഭവത്തെ തുടര്‍ന്ന് പോലീസെത്തി മൗലാനയെ കസ്റ്റഡിയിലെടുത്തു.
വിവാഹം കഴിച്ച് മൂന്നാം മാസം മുത്തലാഖിന് വിധേയയായ നിദാ ഖാന് അതിനെതിരേ പ്രതികരിച്ചതിന് മൗലാനാ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ടിവിയില്‍ ചര്‍ച്ച നടത്തിയതും ഇമാമിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതും.
Discussion about this post