ഇന്ത്യന്‍ ആര്‍മിയ്ക്ക് നാല്‍പ്പത് കോടി രൂപയുടെ സംഭാവന നല്കി സാമൂഹ്യപ്രവര്‍ത്തകന്‍. മുംബൈയിലെ സാമൂഹ്യപ്രവര്‍ത്തകനും മുന്‍ വ്യവസായിയുമായിരുന്ന പ്രേം ദര്യാനാനിയാണ് രാധാ കല്യാണ്‍ദാസ് ദര്യാനാനി ചാരിറ്റബിള്‍ ട്രസ്റ്റ് വഴി ആറേക്കര്‍ സ്ഥലവും അതിലെ കെട്ടിടങ്ങളുമടക്കം കരസേനയ്ക്ക് സംഭാവന നല്‍കിയത്. ഈ സ്ഥലത്ത് ഒരു ആര്‍മി ലോ കോളേജ് തുടങ്ങുന്നതിനാണ് സംഭാവന. കോളേജ് ഇന്നലെ ഉദ്ഘാടനം ചെയ്തു. പൂനെയില്‍ നിന്ന് ഏതാണ്ട് നാല്‍പ്പത്തിയഞ്ച് കിലോമീറ്റര്‍ അകലെയുള്ള കാന്‍ഹേ എന്ന സ്ഥലത്താണ് ഈ ആര്‍മി ലോ കോളേജ് തുടങ്ങിയിരിയ്ക്കുന്നത്.
രാഷ്ട്രത്തിനായി ഇത്രയും ത്യാഗം സഹിയ്ക്കുന്ന സുരക്ഷാ സേനാംഗങ്ങള്‍ക്കായാണ് താന്‍ ഇത് നല്‍കുന്നതെന്ന് പ്രേം ദര്യാനാനി അറിയിച്ചു. സേനകളോട് നമുക്ക് ഒരു ധാര്‍മ്മിക ബാദ്ധ്യതയുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള ശത്രുക്കള്‍ക്കെതിരേ ജീവന് പണയം വച്ചു പൊരുതുന്ന സേനാംഗങ്ങളുടെ ത്യാഗമണ് നമ്മുടെ സമാധാനം. നമുക്ക് രാത്രിയില്‍ സമാധാനമായി കിടന്നുറങ്ങാന്‍ കഴിയുന്നത് അവരുടെ മഹത്തായ ത്യാഗം കാരണമാണ്. അവര്‍ക്ക് നമ്മുടെ വൈകാരിക പിന്തുണയുണ്ടാകണം. അവരുടെ കാര്യങ്ങള്‍ നമുക്ക് പ്രധാനമാണെന്ന് അവരറിയണം. പ്രേം ദര്യാനാനി പറഞ്ഞു.
സേനകളുടെ സംഭാവനകളെക്കുറിച്ച് രാജ്യത്ത് പൊതുജനങ്ങള്‍ ഇനിയും കൂടുതല്‍ അറിയേണ്ടിയിരിയ്ക്കുന്നു. ജനുവരി പതിനഞ്ചിനാണ് നമ്മള് ആര്‍മി ഡേ ആചരിയ്ക്കുന്നതെന്ന് പോലും തൊണ്ണൂറു ശതമാനം ജനങ്ങള്‍ക്കുമറിയില്ല. ഇത് ആര്മ്നിയോട് ബഹുമാനമില്ലാഞ്ഞല്ല, ശരിയായ അവബോധമില്ലാത്തതുകൊണ്ടാണ്.ദോഷങ്ങള്‍ മാത്രം കാണുന്നവരുടെ ഈ സമയങ്ങളില്‍ നമ്മുടെ സേനകള്‍ക്ക് രാജ്യസ്നേഹികള്‍ ഹൃദയത്തില്‍ നിന്ന് പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
സേനകള്‍ക്കായി ഇതിനു മുന്‍പും ഈ ട്രസ് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ആര്‍മിയുടെ പാരാപ്ളീജിക് റീഹാബിലിറ്റേഷന്‍ സെന്ററിനും (ദേഹം തളര്‍ന്ന് പോയവരുടെ പുനരധിവാസത്തിനുള്ള സെന്റര്‍) പൂനെ വാര് മെമ്മോറിയലിനും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് രാധാ കല്യാണ്‍ദാസ് ദര്യാനാനി ചാരിറ്റബിള്‍ ട്രസ്റ്റ്.
ആര്‍മി ലോ കോളേജ് സാവിത്രിഭായി ഫൂലേ സര്‍വകലാശാലയുട അംഗീകാരത്തിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. മഹാരാഷ്ട്രാ ഗവണ്മെന്റും ബാര്‍ കൗണ്‍സിലും അംഗീകരിച്ച ഈ കോളേജില്‍ സേനാംഗങ്ങളുടേയും വിമുക്തഭടന്മാരുടേയും കുട്ടികള്‍ക്ക് പഠിയ്ക്കാന്‍ അവസരം നല്‍കും.
Discussion about this post