കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ശക്തമായി എതിര്‍ക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ക്ഷേത്രത്തില്‍ നിശ്ചിത പ്രായമുള്ള സ്ത്രികള്‍ക്ക് പ്രവേശനം ആചാരവിരുദ്ധമെന്ന മുന്‍ ദേവസ്വം ബോര്‍ഡ് നേരത്തെ നല്കിയ സത്യവാങ്മൂലം അംഗീകരിക്കുന്നു എന്ന് ഒപ്പിട്ട് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ വാദിക്കുകയും പിന്നീട് അതേ അഭിഭാഷകന് തന്നെ വീണ്ടും തിരിച്ചുപറയുകയും ചെയ്യുന്നത് എങ്ങനെ സാധ്യമാകുമെന്ന് അദ്ദേഹം ചോദിച്ചു.
‘എന്നെ പിടിച്ച് അകത്താക്കിയാലും ഞാനിതിന് എതിര് നില്‍ക്കുമെന്നും പ്രയാര്‍ പറഞ്ഞു. പുതിയ വക്കീലിനെ വച്ച് വാദിക്കാനുള്ള കാശില്ല. ജല്ലിക്കെട്ട് പോലെ പെണ്ണുങ്ങളെ എല്ലാമിറക്കി ശബരിമലയില്‍ കേറുന്നതിനെതിരെ ഒരു മൂവ്മെന്റ് ഉണ്ടാക്കുവായിരുന്നു. ജല്ലിക്കെട്ടിലും അതുപോലെയാണ് സംഭവിച്ചത്. ഒന്നുമില്ലെങ്കില്‍ താന്‍ പ്രാര്ത്ഥനായജ്ഞമെങ്കിലും നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം ആകാമെന്ന സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് സത്യവാങ്മൂലം നല്‍കുമെന്ന് ദേവസ്വ ബോര്‍ഡ് അറിയിച്ചിരുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് നിലപാടാണ് കഴിഞ്ഞ ദിവസം അഭിഭാഷകന് സുപ്രിം കോടതിയില്‍ സ്വീകരിച്ചതെന്നും ബോര്‍ഡ് വ്യക്തമാക്കി.
Discussion about this post