മീശ നോവല്‍ പിന്‍വലിച്ചതിനെതിരെ പ്രതികരണവുമായെത്തിയ സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് അകാല ചരമം അടഞ്ഞ സിപിഎം മുഖപത്രിന്റെ മാപ്പ് പറച്ചില് ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ. മുഹമ്മദ് നബിയെ പ്രകീര്‍ത്തിച്ച് എഴുതിയ ലേഖനത്തില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിവും, പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് പത്രം മാപ്പ് പറഞ്ഞതും ഓര്‍മ്മയുണ്ടല്ലോ എന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകരുടെ ചോദ്യം.
2015ല്‍ സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കന്നട പത്രമായിരുന്ന തുളുനാട് ടൈംസിലാണ് മുഹമ്മദ് നബിയെ കുറിച്ചുള്ള ലേഖനത്തില്‍ ഒരു ചിത്രം അച്ചടിച്ചു വന്നത്. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിയത്. തെരുവിലിറങ്ങിയ മുസ്ലിം സംഘടനകള്‍ പത്രം കത്തിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിപിഎം മുഖപത്രം മാപ്പ് ചോദിച്ച് പത്രത്തില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചു. ലേഖനം പ്രസിദ്ധീകരിച്ചപ്പോഴുണ്ടായ ശ്രദ്ധക്കുറവാണ് പിഴവിന് കാരണമെന്നായിരുന്നു പത്ര മാനേജ്മെന്റ് അറിയിച്ചത്.
കന്നട സാഹിത്യകാരന് സി.എന്‍. കൃഷ്ണമൂര്‍ത്തി എഴുതിയ ‘ജ്ഞാനദീപങ്ങള്‍’ എന്ന പുസ്തകത്തില്‍ പ്രവാചകന് മുഹമ്മദ് നബിയെക്കുറിച്ച് എഴുതിയ ലേഖനത്തിനൊപ്പം നല്കിയ ചിത്രമാണ് പത്രത്തിലും പ്രസിദ്ധീകരിച്ചതെന്നായിരുന്നു തുളുനാട് ടൈംസ് മാനേജ്മെന്റ് അറിയിച്ചത്. മാസങ്ങള്‍ക്ക് ശേഷം തുളുനാട് പ്രസിദ്ധീകരണം നിര്‍ത്തുകയും ചെയതു. പ്രതിഷേധങ്ങളുടെ അനന്തരഫലമായിരുന്നു പത്രത്തിന്റെ അടച്ചുപൂട്ടലെന്ന് അന്ന് വാര്‍ത്തകളുണ്ടായിരുന്നു.
2015 ആഗസ്റ്റ് 15 ന് തുളുനാട് ടൈംസ് ഉദ്ഘാടനം ചെയ്തത് സീതാറാം യച്ചൂരി ആയിരുന്നു. ഇക്കാര്യമെല്ലാം വീണ്ടും ഓര്‍മ്മിപ്പിച്ചാണ് ഹരീഷിന്റെ നോവല്‍ പിന്‍വലിക്കരുത് എന്ന ആവശ്യവുമായെത്തിയ സീതാറാം യെച്ചൂരിയേയും, സിപിഎം നേതാക്കളെയും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ഹരീഷിനെ പിന്തുണച്ചുള്ള ട്വീറ്റ് രീ ട്വീറ്റ് ചെയ്താണ് സീതാറാം യെച്ചൂരി വിഷയത്തില്‍ രംഗത്തെത്തിയത്.
Discussion about this post