മാര്‍ക്‌സിസ്‌ററ് പാര്‍ട്ടി മേലാളന്മാര്‍ക്ക് വേണ്ടിയാണ്, ഇപ്പോഴത്തെ അലൈമെന്റ്. പാത ജനങ്ങളെ അധികം ഒഴിപ്പിക്കാത്ത മേഖലയിലൂടെ വേണം എന്ന ആവശ്യം സമരക്കാര്‍ ഡല്‍ഹിയിലെത്തി നിതിന്‍ ഗഡ്കരിയെ കണ്ടിരുന്നു. ഇത് ഗഡ്കരി വിളിച്ച മീറ്റിംഗാണ് എന്ന് പ്രചരിക്കിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ തീരുമാനം ആയിട്ടില്ല. വിദഗ്ധന്‍മാരുടെ കമ്മറ്റി സ്ഥലം പരിശോധിച്ച ശേഷം തീരുമാനം കൈകൊള്ളുമെന്നാണ് നിവേദനം നല്‍കാനെത്തിയവരൊട് വ്യക്തമാക്കിയത്. ഇത് ഫെഡറല്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമാണ് എന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ ധാരണ പിശകാണ്. ഫെഡറിലിസത്തെ കുറിച്ച് വികലമായ കാഴ്ചപ്പാടാണ് മുഖ്യമന്ത്രിയ്ക്ക് ഉള്ളത്.
കേന്ദ്ര മന്ത്രി യോഗം വിളിച്ച് തീരുമാനെടുത്തു എന്ന രീതിയില്‍ അപവാദ പ്രചരണം നടത്തുകയാണ്. തീരുമാനെടുത്താല്‍ അത് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും. കേന്ദ്രമന്ത്രിയെ കണ്ട സംഘത്തില്‍ എംപിമാത്രമല്ല, കമ്മ്യൂണിസ്റ്റുകാരുമുണ്ട്-രാജഗോപാല്‍ പറഞ്ഞു.
ആലുവ ഒരു സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അതു പോലെ കേരളം ഒരു സ്വതന്ത്ര റിപ്പബ്ലിക് അല്ല എന്ന് മുഖ്യമന്ത്രിയും മനസിലാക്കണം.കേരളത്തില്‍ നടക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ സംബന്ധിച്ച് ജനങ്ങള്‍ക്ക് നിവേദനം കൊടുക്കാന്‍ അവകാശമുണ്ട്. നിവേദനം നല്‍കാനെത്തിയവരെ കേന്ദ്രമന്ത്രി കാണുന്നത് എങ്ങനെ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാകും. കേരളവും കേന്ദ്രവും ഒരുമിച്ച് നീങ്ങുന്നതാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഗുണകരം. കേരളവും കേന്ദ്രവും തമ്മില്‍ ഏറ്റുമുട്ടണം എന്ന സിപിഎം അജണ്ട നടപ്പാക്കുകയാണ് ഇവരെന്നും ഒ രാജഗോപാല്‍ പറഞ്ഞു. പ്രതിപക്ഷം ഇതില്‍ സിപിഎമ്മിനൊപ്പമാണ് എന്നതില്‍ അതിശയമില്ല, ഒരേ തൂവല്‍ പക്ഷികള്‍ കൈകോര്‍ക്കുന്നുവെന്ന് കരുതിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/braveindianews/videos/2320220494867765/?notif_id=1533378148691616¬if_t=live_video_explicit
Discussion about this post