കാസര്‍ഗോഡ് നടന്നത് രാഷ്ട്രീയ കൊലപാതകമല്ല മറിച്ച് മദ്യപിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ നടന്ന കൊലപാതകമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മരിച്ചത് ഒരു മുസ്ലീം സഹോദരനായത് കൊണ്ടും ഡി.വൈ.എഫ്.ഐയില്‍ പെട്ടയാളായത് കൊണ്ടും സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍ഗോഡ് സോങ്കാല്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് അശ്വത് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികളെ പോലീസ് കര്‍ണാടകയിലും തിരയുന്നുണ്ട്.
നിഷ്ഠൂരമായ കൊലയാണ് നടന്നതെന്നും കൊലയാളികള്‍ ശിക്ഷിക്കപ്പെടണമെന്നും പി.എസ്.ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.
Discussion about this post