ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഭീകരന്റെ ശവസംസ്കാര ചടങ്ങില്‍ ഇന്ത്യന്‍ സൈന്യം ഇരച്ച് കയറി ഒരു ഭീകരനെ കൂടി വധിച്ചു. ലഷ്കര്‍ ഭീകരന് ഉമര്‍ മാലിക്കിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മറ്റൊരു ലഷ്കര്‍ ഭീകരന് നവീദ് ജട്ടിനെയാണ് സൈന്യം വകവരുത്തിയത്. ഏറ്റുമുട്ടിലില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഭീകരരുടെ സംസ്കാര ചടങ്ങില്‍ മറ്റ്് ഭീകരര്‍ വന്ന് ഗണ്‍ സല്യൂട്ട് നല്കല് സ്ഥിരം സംഭവമാണ്. ഇതേത്തുടര്ന്നാമ് സംസ്കാര ചടങ്ങുകള്‍ക്കെത്തുന്ന ഭീകരരെ ലക്ഷ്യമിട്ട് സൈന്യം ആക്രമണം നടത്തിയത്. ശക്തമായ കല്ലേറുണ്ടായെങ്കിലും ഭീകരനെ വധിച്ചിട്ടാണ് സൈന്യം പിന്മാറിയത്.
സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സംസ്കാര ചടങ്ങിലേക്ക് ഇരച്ച് കയറിയത്.
വെള്ളിയാഴ്ച രാത്രി സൈന്യം നടത്തി നീക്കത്തിലായിരുന്നു ഉമര്‍ മാലിക്ക് കൊല്ലപ്പെട്ടത്. സുംഗാലു നദി കടക്കാന്‍ ശ്രമിക്കവെയായിരുന്നു ഉമര്‍ മാലിക്ക് കൊല്ലപ്പെട്ടത്. ഉമര്‍ മാലിക്ക് കൂടാതെ നാല് വേറെ ഭീകരരും വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post