ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍.വോഹ്ര പറഞ്ഞു. അടുത്ത കാലത്ത് നുഴഞ്ഞുകയറ്റം കൂടിയ സാഹചര്യത്തിലാണ് ഗവര്‍ണറുടെ തീരുമാനം.
സേനയും ഭരണകൂടവും തമ്മിലുള്ള ഏകോപനം വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളുടെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷാ സേന, നടപടിക്രമങ്ങള്‍ പാലിക്കുന്നത് പ്രധാനമാണെന്നും ഇതുവഴി നഷ്ടങ്ങള്‍ കുറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമര്‍നാഥ് യാത്രയുടെ സുരക്ഷയെപ്പറ്റിയും യോഗത്തില്‍ ചര്‍ച്ച നടന്നു. യോഗത്തില്‍ സൈന്യത്തിന്റെ വടക്കന്‍ മേഖലയിലെ കമാന്‍ഡര്‍ ലെഫ്റ്റനന്റ ജനറല്‍ രണ്‍ബീര്‍ സിംഗ്, ഉപദേശകന് വിജയ് കുമാര്‍, ചീഫ് സെക്രട്ടറി ബി.വി.ആര്.സുബ്രഹ്മണ്യന്, ഡി.ജി.പി. എസ്.പി.വൈദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇവരെ കൂടാതെ സി.ആര്.പി.എഫ്, ബി.എസ്.എഫ്, രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post