റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കള്ളത്തരം ചെയ്തവര്‍ക്ക് കണ്ണുകളില്‍ നോക്കാന്‍ കഴിയില്ലായെന്നും റാഫേല്‍ വിഷയത്തെപ്പറ്റി മോദിയുമായി താന്‍ എത്ര മണിക്കൂര്‍ സംവദിക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മോദിക്ക് ഒരു സെക്കന്റഡ് പോലും തിരിച്ച് സംസാരിക്കാനാവില്ലായെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
റാഫേല്‍ ഇടപാടില്‍ മോദി രാജ്യത്തെ കബളിപ്പിച്ചിരിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. മോദി ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ ബിദാറില്‍ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
റാഫേല്‍ ഹെലികൊപ്റ്റര്‍ ഇടപാടില്‍ ഓരോ ഹെലികോപ്റ്ററിന്റെയും വില വെളിപ്പെടുത്താന്‍ ആകില്ലായെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സിതാരാമന് വ്യക്തമാക്കിയിരുന്നു. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ രഹസ്യ കരാറാണ് ഉള്ളതെന്നും അതുകൊണ്ടാണ് വില വെളിപ്പെടുത്താത്തതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഫ്രാന്‍സ് പ്രെസിഡന്റിനോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം നിര്‍മ്മലാ സീതാരാമന്റെ വാക്കുകള്‍ തെറ്റാണെന്ന് പറയുകയും ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
കോണ്‍ഗ്രസ് ഭരണത്തിലായിരുന്ന കാലത്ത് തുടങ്ങി വെച്ച് റാഫേല്‍ കരാറില്‍ നിന്നും പല മാറ്റങ്ങള്‍ മോദി സര്‍ക്കാര്‍ വരുത്തിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
Discussion about this post