ഹെംപ്രഭ എന്ന സ്ത്രീ ഭഗവത്ഗീത പൂര്‍ണ്ണമായും തറിയില്‍ നെയ്തെടുത്തിരിക്കുകയാണ്. 700ലധികം ശ്ലോകങ്ങളുള്ള ഭഗവത്ഗീത ഒന്നര കൊല്ലം കൊണ്ടാണ് ഹെംപ്രഭ നെയ്തെടുത്തത്.
അസമിലെ ദിബ്രൂഗര്‍ ജില്ലയിലെ മൊറാന്‍ ഗ്രാമത്തിലെ നിവാസിയാണ് ഹെംപ്രഭ. 2016ലായിരുന്നു ഹെംപ്രഭ ഭഗവത്ഗീത തറിയില്‍ നെയ്യാനാരംഭിച്ചത്. 150 അടി നീളത്തിലാണ് ഇത് പൂര്‍ത്തീകരിച്ചത്. ഭഗവത്ഗീതയുടെ ഇംഗ്ലീഷിലെ ഒരു അദ്ധ്യായം കൂടി ഇവര്‍ നെയ്ത് എടുത്തിട്ടുണ്ട്. ഇതിന് മുമ്പ് ശങ്കര്‍ദേവിന്റെ ഗുണമാലയും മാധവദേവന്റെ ‘നാം ഘോസ’യും ഹെംപ്രഭ നെയ്തിട്ടുണ്ട്. 2014ല്‍ മുഗ സില്‍ക്ക് തുണിയിലായിരുന്നു ശങ്കര്‍ദേവിന്റെ ഗുണമാല നെയ്തത്. ഇതിന് 80 അടി നീളമുണ്ടായിരുന്നു.
2016ലായിരുന്നു മാധവ് ദേവിന്റെ ‘നാം ഘോസ’ വസ്ത്രത്തില്‍ നെയ്തെടുത്തത്. കൈത്തറിയുടെ പേരില്‍ ഹെംപ്രഭയ്ക്ക് നിരവധി പുരസ്കാരങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
Discussion about this post