Hപാക്കിസ്ഥാനിൽ നിന്നുള്ള 36 ഹിന്ദുക്കൾക്ക് കൂടി ഇന്ത്യൻ പൗരത്വം നൽകാൻ തീരുമാനമായി. ജയ്പൂരിൽ താമസിയ്ക്കുന്ന അഭയാർത്ഥികളായ ഇവർക്ക് ജയ്പൂർ ജില്ലാ കളക്ടർ സിദ്ധാർത്ഥ് മഹാജൻ ഭാരതത്തിന്റെ പൗരത്വ രേഖകൾ നൽകി . ഇതിനു മുൻപ് 72 പാക്കിസ്ഥാൻ ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം നൽകിയിരുന്നു. 60 പേരുടെ അപേക്ഷ ഇപ്പോഴും പരിഗണിച്ചുകൊണ്ടിരിയ്ക്കുകയാണ് എന്ന് സിദ്ധാർത്ഥ് മഹാജൻ അറിയിച്ചു.
ഇന്ത്യൻപൗരത്വം ലഭിച്ചതിൽ വളരെ സന്തോഷവാന്മാരാണെന്ന് രേഖകൾ ലഭിച്ചവർ അറിയിച്ചു. പാക്കിസ്ഥാനിലെ ന്യൂനപക്ഷവിഭാഗങ്ങളിൽപ്പെടുന്ന ഹിന്ദുക്കൾ സിഖുകാർ തുടങ്ങിയവർക്ക് ഇന്ത്യൻപൗരത്വം എളുപ്പം ലഭിയ്ക്കാനുള്ള നിയമനടപടികൾക്ക് ഈ ഗവണ്മെന്റ് തുടക്കമിട്ടിരുന്നു.
പാക്കിസ്ഥാനിൽ ഹിന്ദുക്കളെ തട്ടിക്കോണ്ടുപോയി നിർബന്ധിത മതപരിവർത്തനം ചെയ്യുന്നതും വധിയ്ക്കുന്നതുമെല്ലാം കൊണ്ട് അനേകം പാക്കിസ്ഥാനി ഹിന്ദുക്കൾ അതിർത്തി സംസ്ഥാനങ്ങളിൽ അഭയം പ്രാപിക്കാറുണ്ട്.
ഓരോ വർഷവും ഏതാണ്ട് ആയിരത്തോളം പെൺകുട്ടികൾ മറ്റു മതങ്ങളിൽ നിന്ന് മുസ്ലീമായി മതപരിവർത്തനം ചെയ്യാറുണ്ട് എന്നും ഓരോ മാസവും 20 മുതൽ 25 വരെ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം ചെയ്ത് നിർബന്ധിത വിവാഹങ്ങൾക്ക് വിധേയമാക്കുന്നു എന്നും പാക്കിസ്ഥാൻ മനുഷ്യാവകാശക്കമ്മീഷൻ റിപ്പോർട്ട് ചെയ്തിരുന്നു .
ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുന്നതും പാക്കിസ്ഥാനിലെ സ്ഥിരം സംഭവമാണ്, കഴിഞ്ഞ മാസവും പാക്കിസ്ഥാനിലെ ഹരിപ്പൂർ ജില്ലയിൽ ഒരു ക്ഷേത്രം തകർത്തു. താലിബാന്റെ തുടക്കത്തോടേ ഇത്തരം നടപടികൾ വലിയതോതിൽ വർദ്ധിച്ചതോടെ ഹിന്ദുക്കൾക്ക് അവിടെനിന്ന് പലായനം ചെയ്യുകയല്ലാതെ വേറേ വഴിയില്ലാതെയായി.
Discussion about this post