സംസ്ഥാന സര്‍ക്കാരിന്റെ ചിലവില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ജപ്പാനിലേക്ക്. പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന് വേണ്ടി പണപ്പിരിവ് നടത്താന്‍ മന്ത്രിമാര്‍ വിദേശത്ത് പോകും മുമ്പ് തന്നെയാണ് കടകംപള്ളിയുടെ ഈ യാത്ര. ഈ മാസം 20 മുതല്‍ 23 വരെ ജപ്പാനില്‍ നടക്കുന്ന ജപ്പാന് അസോസിയേഷന് ഓഫ് ട്രാവല്‍ ഏജന്റ്സ് (ജാട്ട) ടൂറിസം എക്സ്പോയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ജപ്പാനിലേക്ക് പോകുന്നത്.
ഇതിനായുള്ള വിമാന ടിക്കറ്റും മറ്റെല്ലാ ചെലവുകളും സര്‍ക്കാരായിരിക്കും വഹിക്കുന്നത്. മന്ത്രിയുടെ പുറമെ അകമ്പടിയായി ഉദ്യോഗസ്ഥ സംഘവും ഉണ്ടാകും. എന്നാല്‍ ഇവര്‍ ആരൊക്കെയായിരിക്കുമെന്നതിനെപ്പറ്റി വ്യക്തതയില്ല.
വരുന്ന ഒരു കൊല്ലത്തേക്ക് ആഘോഷ പരിപാടികള്‍ ഒന്നും തന്നെ വേണ്ട എന്ന തീരുമാനമെടുത്ത അതേ വകുപ്പിന്റെ മന്ത്രിയാണ് വിദേശയാത്ര നടത്തുന്നത്.
Discussion about this post