നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ ദുഃഖം രേഖപ്പെടുത്തി അമ്മ ആശാദേവി രംഗത്ത് . കോടതികള്‍ വിധിക്കുന്ന ശിക്ഷ നടപ്പാന്‍ വൈകുന്നത് മൂലം ഇരയ്ക്ക് നീതി നിഷേധിക്കപ്പെടുകയാണ് . ഇത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുവാനും കാരണമാകുന്നുണ്ട് , നിര്‍ഭയക്കെസിലെ പ്രതികളുടെ ശിക്ഷ സുപീംകോടതി ശരിവെച്ചതിനു ശേഷം രണ്ടു മാസത്തോളമായി വിധി നടപ്പാക്കുന്നത് കാണാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ആശാദേവി പറഞ്ഞു .
പ്രതികളുടെ വധശിക്ഷ വൈകുന്നത് ചൂണ്ടിക്കാട്ടി വനിതാകമ്മീഷന് പരാതി നല്‍കിയിരുന്നു . എന്ത് കൊണ്ട് പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ വൈകുന്നെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു . മകള്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടിയാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്ന് ആശാദേവി വ്യക്തമാക്കി .
കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസിലെ നാല് പ്രതികളുടെ വധശിക്ഷ ശരിവെച്ചത് . പ്രതികളിലെ മൂന്നുപേര്‍ വിധി പുന:പരിശോധിക്കണമെന്ന ആവശ്യപ്പെട്ടു വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട് . അക്ഷയ് സിംഗ് എന്ന പ്രതി വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കിയിട്ടില്ല . കേസിലെ മറ്റൊരു പ്രതി രാം സിംഗ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു
Discussion about this post