ബാഴ്സലോണ: ഇസ്രായേല്‍-പലസ്തീന് വിഷയത്തിലുള്‍പ്പടെ വിവാദ നിലപാടുകള്‍ സ്വീകരിക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശി സ്ഥാനത്തുനിന്ന് നീക്കാന്‍ സൗദി രാജാവ് സല്മാന് ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് പത്രമായ പബ്ലികോ യാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. വിവാദമായ പദ്ധതികളിലും വിഷയങ്ങളിലുമുള്ള കിരീടാവകാശിയുടെ ഇടപെടലും അഭിപ്രായങ്ങളും ദേശീയ, അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
. ഇസ്രായേല്‍-പലസ്തീന് വിഷയമാണ് ഇവര്‍ക്കിടയില്‍ ഏറ്റവും വലിയ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന കാര്യങ്ങളില്‍ ഒന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിരീടാവകാശി ഇസ്രയേല്‍ അനുകൂല നിലപാടാണ് എന്നാല്‍ ജൂലൈയില്‍ രാജാവ് ഇതിനെതിരായ നിലപാട് സ്വീകരിച്ച് സംസാരിച്ചത് ഭിന്നതയ്ക്ക് ഇടയാക്കി. സൗദി സമ്പദ് വ്യവസ്ഥയില്‍ ഏറ്റവും നിര്‍ണായകമായ സൗദി ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അരാംകോയുടെ 5% വില്‍ക്കാനുള്ള നീക്കം ഈയാഴ്ചയാദ്യം രാജാവ് റദ്ദാക്കിയിരുന്നു. മുഹമ്മദ് ബിന്‍ സല്മാന് കൊണ്ടുവന്ന വിഷന്‍ 2030 എന്ന സ്വപ്നപദ്ധതിയിലെ പ്രധാന നീക്കങ്ങളില്‍ ഒന്നായിരുന്നു അരാംകോയുടെ വില്പന. എണ്ണയില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയ്ക്ക് പകരം മത്സരാധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയെന്നതായിരുന്നു വിഷന്‍ 2030യുടെ പ്രഖ്യാപിത ലക്ഷ്യമായി പറഞ്ഞത്. എന്നാല്‍ അരാംകോ വില്‍പ്പന റദ്ദാക്കിയത് കിരീടാവകാശിയുടെ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയായി.
Discussion about this post