കോട്ടയം കുറുവിലങ്ങാട്ട് നടുറോഡില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒരാളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കുറുവിലങ്ങാട് ദേവമാതാ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകരാണ് കെഎസ്യു പ്രവര്‍ത്തകനെ നടുറോഡില്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നത്. കെഎസ്യു പ്രവര്‍ത്തകനായ ജിബിനാണ് മര്‍ദ്ദനമേറ്റത്.
പോലിസ് നോക്കി നില്‍ക്കേയാണ് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് സമാനമായ സംഭവം അരങ്ങേറിയിട്ടും പോലിസ് നിഷ്ക്രിയമായി നോക്കി നില്‍ക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നു.
ക്യാമ്പസുകളില്‍ മറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന എസ്എഫ്ഐ നടുറോഡിലിട്ട് എതിര്സംഘടനകളിലുള്ളവരെ കൈകാര്യം ചെയ്യുകയാണെന്നും, ഇതിന് പോലിസ് സംവിധാനം ഉപയോഗിക്കുകയാണെന്നും പരാതിയുണ്ട്.
വീഡിയൊ
Discussion about this post