കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് സർക്കാരിന് നാണക്കേട് ഉണ്ടാക്കിയെന്നാണ് വിമർശനം. മന്ത്രിസഭ ഉടൻ പുന:സംഘടിപ്പിക്കണ എന്ന ആവശ്യവും ജില്ലാ കമ്മിറ്റിയിൽ ഉയർന്നുവന്നു.
രണ്ടാം പിണറായി മന്ത്രിസഭയിൽ പരിചയമില്ലാത്ത മന്ത്രിമാർ എത്തിയത് ഭാരമായി മാറി. ആഭ്യന്തരവകുപ്പും നാണക്കേട് ഉണ്ടാക്കി. അതിനാൽ മന്ത്രിസഭ പുന:സംഘടിപ്പിക്കണം. തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ വിമർശനം ഉന്നയിച്ച മാർകൂറിലോസിനെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. ഇത് തെറ്റായി പോയി. സംസ്ഥാന നേതൃത്വം കണ്ണൂരിലെ നേതാക്കൾക്ക് കീഴ്‌പ്പെട്ടു. സർക്കാരിൻറെ പ്രവർത്തനം വിലയിരുത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ പരാജയത്തിന് കൺവീനർ ഇപി ജയരാജന്റെ പ്രതികരണങ്ങളും തിരിച്ചടിയായി. കൊല്ലം മണ്ഡലത്തിൽ മുകേഷിനെ നിർത്തിയതിനെയും നേതാക്കൾ വിമർശിച്ചു.
Discussion about this post