മലപ്പുറം: ‘പ്രത്യേക മലബാർ സംസ്ഥാനം’ എന്ന സുന്നി യുവജന സംഘം നേതാവ് മുസ്തഫ മുണ്ടുപാറയുടെ പ്രസ്താവനയിൽ പ്രതിഷേധം കടുക്കുന്നു. മലബാർ സ്‌കൂളുകളിൽ സീറ്റില്ലാത്തതിനെ കുറിച്ചുള്ള വിഷയത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയായിരുന്നു സുന്നി നോതാവിന്റെ വിവാദ പരാമർശം. പ്രത്യേക മലബാർ സംസ്ഥാനം എന്ന ആശയം ഉയർന്നാൽ അവതെര കുറ്റപ്പെടുത്താനാവില്ലെന്നായിരുന്നു അേദ്ദഹത്തിന്റെ പ്രസ്താവന.
തെക്കൻ കേരളത്തിലെയും മലബാറിലെയും ജനങ്ങൾ ഒരേ നികുതിയാണ് കൊടുക്കുന്നത്. അവർക്ക് ഒരേ സൗകര്യങ്ങൾ ലഭിക്കണം. ഇത്തരം അനീതി കാണുമ്പോൾ പ്രത്യേകം മലബാർ സംസ്ഥാനം വേണമെന്ന് അവരുടെ ഭാഗത്ത് നിന്നും ആവശ്യമുയർന്നാൽ അതിനെ കുറ്റപ്പെടുത്താനാവില്ല. വിഘടനവാദം എന്ന് പറഞ്ഞിട്ടു കാര്യമില്ല. മലബാർ സംസ്ഥാനമുണ്ടായാൽ കേരളത്തിൽ രാജ്യത്ത് എന്ത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുന്നി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. ‘പലർക്കും ഇപ്പോഴും ഇരുപത്തൊന്നിലെ മനസ്സാണ്. ആ മനസ്സുമായി കേരളം വിഭജിക്കാൻ വന്നാൽ ഈ നാട് അവർക്ക് പച്ചപരവതാനി വിരിക്കുമെന്ന് കരുതേണ്ട. പിണറായിയും സതീശനും ഒത്താശചെയ്താലും ആ പൂതി പുതിയ കേരളത്തിൽ നടക്കാൻ പോകുന്നില്ല’ എന്നായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന.
Discussion about this post