മുംബൈ: മഹാരാഷ്ട്രയില്‍ ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീനുമായി സഖ്യത്തിലെത്തിയതിനു പിന്നാലെ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ച് ഭാരിപ ബഹുജന്‍ മഹാസംഘ് നേതാവ് പ്രകാശ് അംബേദ്കര്‍. കോണ്‍ഗ്രസ് സഖ്യത്തിന് വാതില്‍ തുറന്നുകൊടുത്തിരിക്കുകയാണെന്ന് പ്രകാശം അംബേദകര്‍ പറയുന്നു.
എ.ഐ.എം.ഐ.എമ്മുമായി കൈകോര്‍ത്തു.ഇപ്പോള്‍ കോണ്‍ഗ്രസ് സഖ്യത്തിന് വാതില്‍ തുറന്നുകൊടുത്തിരിക്കുകയാണ്. എന്നാല്‍ എന്‍.സി.പിയുടെ കാര്യത്തില്‍ താല്പര്യമില്ല. പ്രത്യേകിച്ച് സതാരയില്‍ നിന്നുള്ള ലോക്സഭാ അംഗം സാംഭാജി ബിഡെയ്ക്ക് അനുകൂലമായതിനാലെന്നും അദ്ദേഹം പറഞ്ഞു.എ.ഐ.എം.ഐ.എമ്മുമായി പ്രകാശ് അംബേദകര്‍ സഖ്യത്തിലെത്തിയതിനാല് കോണ്‍ഗ്രസ് ആശയക്കുഴപ്പത്തിലായിരുന്നു.
സഖ്യചര്‍ച്ചകള്‍ക്കായി അദ്ദേഹം മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കളുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച പ്രകാശ് അംബേദകര്‍ നടത്തിയിരുന്നു.പ്രതിപക്ഷ നേതാവ് വിഖേ പാട്ടീലിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് പ്രകാശ് അംബേദ്കര്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടത്.
എ.ഐ.എം.ഐ.എമ്മുമായും സഖ്യം തുടര്‍ന്നുകൊണ്ടുതന്നെ കോണ്‍ഗ്രസുമായി സഖ്യം ചേരാനാണ് പാര്‍ട്ടിക്ക് താല്പര്യമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വര്‍ഗ്ഗീയ മുഖമുള്ള ഒവൈസിയുടെ പാര്‍ട്ടിയുമായി കൈകോര്‍ത്താല്‍ അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. പ്രകാശ് അംബേദകര്‍ ആസഖ്യം ഒഴിവാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ താല്പര്യം.
Discussion about this post