ജമ്മു കാശ്മീരില്‍ 24 പോലീസ്ക്കാര്‍ക്ക് കൂടി ഭീകരുടെ ഭീഷണി . ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദിനാണ് സമൂഹമാധ്യമം വഴി ഭീക്ഷണി സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത് .
ജീവന് വേണമെങ്കില്‍ പോലീസ് ഉദ്യോഗം രാജിവെയ്ക്കാനാണ് ഭീഷണി . ഇല്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുവാന്‍ സന്ദേശത്തില്‍ പറയുന്നു . ഇത് വെറും മുന്നറിയിപ്പല്ലയെന്നും കാലപുരിക്ക് അയക്കുക തന്നെ ചെയ്യുമെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു
24 പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട് . ഇതില്‍ രണ്ടു പേര് ഉയര്‍ന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് . പട്ടികയില്‍ വനിതാ പോലീസും ഇടം പിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .
തെക്കന്‍ കശ്മീരിലെ മൂന്ന് പോലീസുക്കാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ ഭീക്ഷണി സന്ദേശം പുറത്ത് വന്നിരിക്കുന്നത് .
രാജി വെച്ചതായിട്ടുള്ള സന്ദേശം പ്രസിദ്ധീകരിക്കണമെന്നും , അല്ലായെങ്കില്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരാളെ പോലും ജീവനോടെ വെച്ചേക്കില്ലയെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു .
വധഭീക്ഷണി മുഴക്കി പോലീസിന്റെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമമാണ് ഭീകരര്‍ ലക്ഷ്യമിടുന്നത് എന്നാണു റിപ്പോര്‍ട്ട് .
Discussion about this post