കേരളം പ്രളയ ദുരന്തമനുഭവിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ചിലവ് ചുരുക്കുന്നില്ല. സര്‍ക്കാര്‍ സെക്രട്ടറിമാരുടെ ഫോണ്‍ അലവന്‍സ് മാസം 7,500 രൂപയാക്കിയ ഉത്തരവ് സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ഏപ്രിലില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സെക്രട്ടറിമാരുടെ ഫോണ്‍ അലവന്‍സുകള്‍ മാസം 7500 രൂപ ആയിരുന്നത് 3500 രൂപയാക്കിയിരുന്നു. തുടര്‍ന്ന് സെക്രട്ടറിമാര്‍ ധന പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷിയോടു പഴയനിരക്കില്‍ അലവന്‍സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മാസം 7,500 രൂപ എന്നുള്ളത് വര്‍ഷത്തില്‍ ഒരുമിച്ച് വാങ്ങിയാണ് 90,000 രൂപ ലഭിക്കും.
അതേസമയം കഴിഞ്ഞ ഏപ്രിലില്‍ അലവന്‍സ് കുറച്ചുവെങ്കിലും ഫോണ്‍ വാങ്ങാനുള്ള സര്‍ക്കാര്‍ സഹായം 20,000 രൂപയില്‍ നിന്നു 30,000 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് വന്നതിന് ശേഷം ഈ തുകയില്‍ മാറ്റം വന്നിട്ടില്ല. സര്‍ക്കാരിന്റെ കണക്കനുസരിച്ച് സെക്രട്ടറിമാരുടെ മൊബൈല്‍ ഫോണുകള്‍ക്ക് രണ്ട് വര്‍ഷമാണ് ആയുസ്സായി കണക്കാക്കുന്നത്. ഇൗ കാലാവധിക്ക് ശേഷം 30,000 രൂപ വീണ്ടു ലഭിക്കുന്നതായിരിക്കും. അതേസമയം നാട്ടില്‍ മികച്ച സ്പീഡുള്ള ഡാറ്റാ സേവനവും കോള്‍ സൗകര്യവും മാസം 1000 രൂപയ്ക്കുള്ളില്‍ ലഭിക്കുന്നതാണ്.
ഇത് കൂടാതെ സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് രാവിലെ മുതല്‍ വൈകിട്ടുവരെ സെക്രട്ടറിയേറ്റില്‍ സൗജന്യ ഇന്റര്‍നെറ്റും ലഭ്യമാണ്. ലാന്‍ഡ് ഫോണും ഇതിനോടൊപ്പം ഉപയോഗിക്കാവുന്നതാണ്. സെക്രട്ടറിമാരുടെ വീടുകളില്‍ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണിനു മാസം 300 രൂപയില്‍ താഴെയാണു നിരക്കെന്നു കഴിഞ്ഞ മാസങ്ങളിലെ കണക്കുപരിശോധിച്ച ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
Discussion about this post